കത്തോലിക്കാ കോണ്‍ഗ്രസ് മുസഫ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു; പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

കത്തോലിക്കാ കോണ്‍ഗ്രസ് മുസഫ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു; പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

അബുദാബി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ മുസഫ യൂണിറ്റിന്റെ കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ നടന്നു. ജൂണ്‍ ഏഴിന് വൈകുന്നേരം അറിന് മുസഫ ഷൈനിങ് സ്റ്റാര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍.

മുന്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ജോജി സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. കത്തോലിക്കാ കോണ്‍ഗ്രസ് യു.എ.ഇ പ്രസിഡന്റ് ബിജു ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു.

മെജോ ആന്റണി, ജിറ്റോ ജോസ്, ജിജോ വര്‍ഗീസ്, ദീപു സെബാസ്റ്റ്യന്‍, രാജീവ് എബ്രഹാം, ഷാജു ദേവസി, ജോസ് ആന്റണി, റീസണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ജസ്റ്റിന്‍ കെ. മാത്യു സ്വാഗതവും സോജി ജോസഫ് നന്ദിയും പറഞ്ഞു.

മുസഫ യൂണിറ്റിലെ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഗാനസന്ധ്യയും സമ്മേളനത്തിന് മാറ്റുകൂട്ടി.

പുതിയ ഭാരവാഹികള്‍:

പ്രസിഡന്റ്: റീസണ്‍ വറുഗീസ്
ജനറല്‍ സെക്രട്ടറി: ജസ്റ്റിന്‍ കെ. മാത്യു
ട്രഷറര്‍: സുനില്‍ ബി. കല്ലിങ്കല്‍
വൈസ് പ്രസിഡന്റുമാര്‍: ബിജു സെബാസ്റ്റ്യന്‍, സിബിച്ചന്‍ ഈപ്പന്‍
സെക്രട്ടറിമാര്‍: ജിജോ ജേക്കബ്, സോജി ജോസഫ്
മീഡിയ കോര്‍ഡിനേറ്റര്‍: ബിജു തോമസ്
യൂത്ത് കോര്‍ഡിനേറ്റേഴ്‌സ്: ജോപ്പന്‍ ജോസു, ജോസഫ് ജോസ്
വനിതാ വിഭാഗം കോര്‍ഡിനേറ്റേഴ്‌സ്: ദീപ ജോസ്, ജോസ്ലിന്‍ ഗ്ലിറ്റോ.

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍:

ജോജി സെബാസ്റ്റ്യന്‍, ബെന്നി വല്ലാച്ചിറ, പ്രിന്‍സ് ജോബ്, ജോബിന്‍ ജോസഫ്, ജോണ്‍ മാത്യു, നിജു മാത്യു.

യു.എ.ഇ  വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങള്‍:

സജി തോമസ്, ബിജു ജോസഫ്, ബിജു ഡൊമിനിക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.