കൊച്ചി: സംസ്ഥാനത്ത് റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ വൈകിക്കരുതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.
റാഗിങിന് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന കരട് നിയമ ഭേദഗതി എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ഭരണം മാറിയ സാഹചര്യത്തില്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷക സമയം തേടി.
വിഷയം ജൂലൈ ഒന്നിന് വീണ്ടും പരിഗണിക്കും. റാഗിങ് തടയാന്‍ കര്‍ശന നിയമ നിര്‍മാണം ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.