ബാഗ്ദാദ് : തങ്ങളുടെ ദുരിതാവസ്ഥയിലും പോപ്പ് ഫ്രാൻസിസിന്റെ സന്ദർശനത്തിൽ ആഹ്ളാദിക്കുകയാണ് ഇറാഖിലെ വിവിധ മതസ്ഥരായ ജനങ്ങൾ. കാരണം നശിപ്പിക്കപ്പെട്ടു പോയ സ്‌കൂളുകൾ,ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ പുനരുദ്ധരിക്കപ്പെട്ടേക്കാം എന്ന് അവർ കരുതുന്നു . മാർപ്പാപ്പയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നജാഫ് വിമാനത്താവളത്തിന് പുറത്തുള്ള ഒരു ബാനറിൽ നാലാം ഖലീഫ യായ ഇമാം അലി യുടേതായുള്ള വചനങ്ങൾ എഴുതി വച്ചിട്ടുണ്ട് . ആളുകൾ രണ്ടുതരത്തിലുള്ളവരാണ്. അവർ ഒന്നുകിൽ നിങ്ങളുടെ വിശ്വാസത്തിൽ അല്ലെങ്കിൽ മനുഷ്യരാശിയിൽ തുല്യരാണ് ”ഇമാം അലി (എ.ഡി. 661) . ഇറാഖ് സർക്കാരിനെതിരെ പോരാടിയിരുന്ന വിവിധ ഗ്രൂപ്പുകളിലൊന്നായ ‘നജഫ് പ്രതിഷേധക്കാർ’ പോപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് ബാനർ ഇറക്കിയിട്ടുണ്ട് . ‘മെസ്സപ്പൊട്ടാമിയയുടെ ഭൂമിയിലേക്ക് സ്വാഗതം ‘എന്നാണ് മറ്റൊരു സ്വാഗത വാചകം .
ഇറാഖിലെങ്ങും കർശനമായ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത് . ഇസ്ലാമിക കാലിഫേറ്റ് അസ്തമിച്ചു എങ്കിലും സ്ലീപ്പിങ് സെല്ലുകൾ ഇപ്പോഴും ഉണ്ട് എന്നതാണ് സത്യം. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലേക്കുള്ള യാത്രയെക്കുറിച്ച് പകർച്ചവ്യാധി വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇറാഖിലെ കൊറോണ വൈറസ് അണുബാധകൾ കുത്തനെ ഉയർന്നിരിക്കുകയാണ്. ദുർബലമായ ആരോഗ്യസംരക്ഷണ സംവിധാനം പോപ്പിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പലരുംഭയപ്പെടുന്നു. എന്നാൽ പ്രതിബന്ധങ്ങളെ ഒന്നും വക വയ്ക്കാതെ ക്രിസ്‌തുവിന്റെ പ്രതിപുരുഷൻ വിശ്വാസികളുടെ പിതാവിന്റെ നാട്ടിലേക്ക് യാത്ര ആകുകയാണ് . ലോകം പ്രാർത്ഥനയോടെ ഒപ്പം യാത്ര ചെയ്യുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.