കാലിഫോര്‍ണിയ: അമേരിക്കയുടെ അത്യാധുനിക ബി-52 യുദ്ധവിമാനം തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു. കാലിഫോര്‍ണിയയിലെ എഡ്വേഡ്സ് വ്യോമതാവളത്തില്‍വെച്ച് പതിവ് പരീക്ഷണ പറക്കലിനായി ടേക്ക് ഓഫ് ചെയ്ത ഉടന്‍ വിമാനത്തിന് തീപിടിക്കുകയായിരുന്നു. യുഎസ് സൈനികരും വിമാന നിര്‍മാതാക്കളായ ബോയിങ് കമ്പനിയുടെ ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
രണ്ട് ജീവനക്കാരുടെ മരണം ബോയിങ് സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് വ്യോമസേനാ വക്താക്കള്‍ നല്‍കുന്ന സൂചന. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതും ദശകങ്ങളായി യു.എസ് സേനയുടെ കരുത്തുമായ ബി-52 വിമാനത്തിന്റെ റഡാര്‍ നവീകരണവുമായി ബന്ധപ്പെട്ട ടെസ്റ്റിങ്ങിനിടെയാണ് അപകടം.
സംഭവത്തില്‍ യു.എസ് സൈന്യം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.