പ്രാർഥനയോടെ കളിക്കളത്തിലേക്ക്, വിശ്വാസത്തോടെ ജീവിതത്തിലേക്ക്; ലോകഹൃദയങ്ങൾ കീഴടക്കി സ്കോട്ട്‌ലൻഡും ബെൻ ഗാനൻ – ഡോക്കും

പ്രാർഥനയോടെ കളിക്കളത്തിലേക്ക്, വിശ്വാസത്തോടെ ജീവിതത്തിലേക്ക്; ലോകഹൃദയങ്ങൾ കീഴടക്കി സ്കോട്ട്‌ലൻഡും ബെൻ ഗാനൻ – ഡോക്കും

ബോസ്റ്റൺ: ലോകകപ്പ് ഫുട്ബോളിൽ നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്‌കോട്ട്‌ലൻഡ് നേടിയ ചരിത്ര വിജയം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാവുകയാണ്. ഹെയ്തിക്കെതിരെയുള്ള ഈ അവിസ്മരണീയ വിജയത്തിന് പിന്നിൽ കളിക്കളത്തിലെ മികവിനൊപ്പം തന്നെ ഇരുപതുകാരനായ യുവതാരം ബെൻ ഗാനൻ – ഡോക്കിന്റെ അടിയുറച്ച കത്തോലിക്കാ വിശ്വാസവും വലിയ വാർത്തയാകുന്നു.

ആഡംബരങ്ങളുടെ പ്രൊഫഷണൽ ഫുട്ബോൾ ലോകത്തിനുള്ളിലെ ഏകാന്തതയെക്കുറിച്ച് താരം തുറന്നു പറയുന്നു. തുടർച്ചയായ മൂന്ന് ശസ്ത്രക്രിയകളും കടുത്ത പരിക്കുകളും തന്റെ കരിയറിനെ പ്രതിസന്ധിയിലാക്കിയപ്പോൾ, ദൈവ വിശ്വാസമാണ് തനിക്ക് മാനസികവും ശാരീരികവുമായ കരുത്ത് നൽകിയതെന്ന് ബെൻ സാക്ഷ്യപ്പെടുത്തുന്നു.

"തടസങ്ങൾ ഇനി എനിക്ക് വെല്ലുവിളികളല്ല, അവ ദൈവത്തിന്റെ വലിയൊരു പദ്ധതിയുടെ ഭാഗമാണ്. വിജയങ്ങൾ കൂടുമ്പോൾ പണവും പദവിയും തലയ്ക്ക് പിടിക്കാതിരിക്കാനും വിനയമുള്ളവരായി തുടരാനും വിശ്വാസത്തിന് സാധിക്കും" - ബെൻ പറയുന്നു.

മത്സരങ്ങൾക്ക് മുൻപ് പ്രാർഥിക്കുന്നതും ബൈബിൾ വായിക്കുന്നതും തന്റെ ശീലമാക്കിയ ബെൻ കളിക്കളത്തിലും വിശ്വാസം കൈവിടാത്ത താരമാണ്. തന്റെ ഇടതു കൈയിൽ സ്വർഗകവാടം, യേശുവിന്റെ കുരിശുമരണം, ഫിലിപ്പിയർ 4:13 വാക്യം എന്നിവ ടാറ്റൂ ചെയ്തിട്ടുള്ള താരം വിശുദ്ധ മിഖായേലിനോട് പ്രത്യേക ഭക്തിയും പുലർത്തുന്നു.

ഫുട്ബോൾ ജീവിതത്തിലെ പ്രധാന ഭാഗമാണെങ്കിലും, അത് മാത്രമല്ല ജീവിതത്തിന്റെ ലക്ഷ്യമെന്ന് ബെൻ വിശ്വസിക്കുന്നു. തനിക്ക് ലഭിച്ച പ്രശസ്തി മറ്റുള്ളവർക്ക് നല്ലൊരു മാതൃകയാകാൻ ദൈവം നൽകിയ വേദിയായാണ് ഈ യുവതാരം കാണുന്നത്. സമ്മർദങ്ങൾക്കിടയിലും വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന ബെൻ ഗാനൻ – ഡോക്, ഇന്ന് കായിക ലോകത്തിന് തന്നെ വലിയൊരു പ്രചോദനമാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.