അജ്മാന്‍ : ആദായവില്‍പന പ്രഖ്യാപിച്ച ഡിസ്കൗണ്ട് സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടത്തോടെ എത്തിയതുകൊണ്ട് പോലീസെത്തി ഡിസ്കൗണ്ട് സെന്റർ പൂട്ടിച്ചു. കോവിഡ് പെരുമാറ്റചട്ടം പാലിക്കാത്തതിനാല്‍ 5000 ദിർഹം പിഴയും ഈടാക്കിയിട്ടുണ്ട്.
അതേസമയം ആളുകള്‍ കൂട്ടമായെത്തിയ സമയത്ത് തിരക്ക് നിയന്ത്രിക്കാനോ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനോ ഡിസ്കൗണ്ട് സെന്റർ ഉടമകള്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതിന്റെ വീഡിയോ ശ്രദ്ധയില്‍പെട്ടതോടെയാണ് പോലീസെത്തി നടപടി സ്വീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവണം പ്രവർത്തനങ്ങളെന്ന് അജ്മാന്‍ പോലീസ് എമിറേറ്റിലെ സ്ഥാപനങ്ങളെ ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.