വാക്സിനെടുത്തിട്ടും അല്‍ ഹോസന്‍ ആപ്പില്‍ 'ഇ' കാണിക്കുന്നില്ലേ; നിർദേശവുമായി അധികൃതർ

വാക്സിനെടുത്തിട്ടും അല്‍ ഹോസന്‍ ആപ്പില്‍ 'ഇ' കാണിക്കുന്നില്ലേ; നിർദേശവുമായി അധികൃതർ

ദുബായ്: കോവിഡ് വാക്സിന്റെ രണ്ട് ഡോസെടുത്തിട്ടും വാക്സിനേറ്റഡ് 'ഇ'എന്ന സന്ദേശം അല്‍ ഹോസന്‍ ആപ്പില്‍ കാണിക്കുന്നില്ലെങ്കില്‍ രണ്ട് കാര്യങ്ങള്‍ ചെയ്യാനാണ് അബുദാബി പൊതുആരോഗ്യ കേന്ദ്രത്തിന്റെ നിർദ്ദേശം.

ആദ്യത്തേത് അല്‍ ഹോസന്‍ ആപ്പ് അപ്ഡേറ്റ് ചെയ്യുകയെന്നുളളതാണ്. എന്നിട്ടും, എലിജിബിള്‍ സൂചിപ്പിക്കുന്ന 'ഇ' എന്ന അക്ഷരം തെളിഞ്ഞില്ലെങ്കില്‍ 8004676 എന്ന നമ്പറിലോ വെഖായ ഹോട് ലൈന്‍ നമ്പറായ 800937292 വിളിച്ച് പിന്തുണതേടാവുന്നതാണ്. അതിന് സാധിച്ചില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടാം. 56 3346740 എന്നതാണ് വാട്സ് അപ്പ് നമ്പർ.

വാക്സിന്റെ രണ്ടാമത്തെ ഡോസുമെടുത്ത് 28 ദിവസം കഴി‍ഞ്ഞാല്‍ മാത്രമെ ഇ എന്ന അക്ഷരം ആപ്പില്‍ അപ്ഡേറ്റാവുകയുളളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.