ആകർഷകമായ പാക്കേജുമായി എമിറാത്ത് എയർലൈൻസ്; സൗജന്യ ഹോട്ടല്‍ താമസവും അധിക ബാഗേജും

ആകർഷകമായ പാക്കേജുമായി എമിറാത്ത് എയർലൈൻസ്; സൗജന്യ ഹോട്ടല്‍ താമസവും അധിക ബാഗേജും

ദുബായ്: ഇന്ത്യയില്‍ നിന്നും ദുബായിലേക്കുളള യാത്രക്കാ‍ർക്ക് സൗജന്യ ഹോട്ടല്‍ താമസവും 10 കിലോഗ്രാം വരെ അധിക ബാഗേജ് ഓഫറും നല്‍കി എമിറേറ്റ്സ്. രണ്ട് രാത്രിയുടെ സൗജന്യ ഹോട്ടല്‍ താമസവും പ്രത്യേക ടിക്കറ്റ് നിരക്കും എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയില്‍ നിന്ന് മാർച്ച് 15 മുതല്‍ ജൂണ്‍ 30 വരെയുളള യാത്രകള്‍ക്കായി മാർച്ച് എട്ട് മുതല്‍ 28 വരെ ദുബായിലേക്ക് റിട്ടേണ്‍ എക്കണോമി ക്ലാസ് ബുക്ക് ചെയ്യുന്നവർക്കും ഇത് ലഭിക്കും. ഇവർക്ക് ജെ ഡബ്യൂ മാരിയറ്റ് മാർക്വീസ് ഹോട്ടലില്‍ ഒരു രാത്രി സൗജന്യമായി താമസിക്കാം. ഇതേ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുളള ബിസിനസ് ക്ലാസ് ഫസ്റ്റ് ക്ലാസ് യാത്രയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തുന്ന ദിവസം മുതല്‍ രണ്ട് രാത്രികള്‍ സൗജന്യമായി താമസിക്കാം. ഇത് കൂടാതെ 10 കിലോ ഗ്രാം അധിക ബാഗേജ് അലവന്‍സും എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്നു. എല്ലാ യാത്രാക്കാ‍ർക്കും കോവിഡ് 19 കവറിനൊപ്പം ഫ്ലെക്സിബിള്‍ ബുക്കിംഗ് ഓപ്ഷനുകളും സൗജന്യ മള്‍ട്ടി റിസ്ക് ട്രാവല്‍ ഇന്‍ഷുറന്‍സും എയർലൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോട്ടലില്‍ താമസസൗകര്യം ലഭിക്കുന്നതിനായി ടിക്കറ്റ് എടുത്താല്‍ പേരും ഫോണ്‍ നമ്പറുമുള്‍പ്പടെ [email protected] എന്ന ഇ മെയിലിലേക്ക് വിവരങ്ങള്‍ അറിയിച്ച് സന്ദേശമയക്കണം. ഹോട്ടല്‍ താമസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കി എമിറേറ്റസ് അധികൃത‍‍ർ തിരിച്ച് ഇ മെയില്‍ അയക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.