കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ മണ്ണിടിച്ചില്‍. വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍പ്പെട്ട കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
സ്ഥലത്ത് നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വാഹനങ്ങള്‍ അടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രഥമിക വിവരം. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ച് പേരെ ആശുപത്രിയിലാക്കിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മണ്ണ് വലിയ തോതില്‍ മണ്ണിടിഞ്ഞതോടെ പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ അധികൃതര്‍ ഒഴിപ്പിക്കുകയാണ്. മണ്ണിടിച്ചിനെ തുടര്‍ന്ന് മേപ്പാടി-ചൂരല്‍മല റോഡില്‍ ഗതാഗത തടസം ഉണ്ടായി. കല്‍പ്പറ്റയില്‍ നിന്നുള്ള അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റ്കള്‍ അപകട സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി വരുന്നു. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ധിഖ് മുഖ്യമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. റവന്യൂ, കൃഷി മന്ത്രിമാരോട് വയനാട്ടില്‍ എത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മേപ്പാടിയില്‍ ഇന്നലെ 24 മണിക്കൂറില്‍ 226 എംഎം മഴയാണ് രേഖപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.