സോളാര്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസം: അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് പുനപരിശോധിക്കും; കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി

സോളാര്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസം: അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് പുനപരിശോധിക്കും; കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റുമായി (എ.സി.ഡി) ബന്ധപ്പെട്ട് ആശങ്കയിലായ സോളാര്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവാര്‍ത്ത. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക പുനപരിശോധിച്ച് പുതിയ നോട്ടിസ് നല്‍കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശരാശരി പ്രതിമാസ ഉപയോഗത്തിന് ആനുപാതികമായി മാത്രമായിരിക്കും ഇനി മുതല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുന്നത്. എന്നാല്‍ ഫിക്‌സഡ് ചാര്‍ജ് നിര്‍ണയിക്കുന്നതിനായി ആകെ പ്രതിമാസ വൈദ്യുതി ഉപയോഗം തന്നെയായിരിക്കും പരിഗണിക്കുക.

ഇതിനോടകം അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കാനുള്ള നോട്ടിസ് ലഭിച്ച സോളാര്‍ ഉപയോക്താക്കള്‍ക്ക് പുതുക്കിയ നോട്ടിസ് ഉടന്‍ നല്‍കും. തുക ഇതിനകം അടച്ച് പോയവര്‍ക്ക് അത് തിരികെ നല്‍കുകയോ വരും മാസങ്ങളിലെ ബില്ലുകളില്‍ ക്രമീകരിച്ച് നല്‍കുകയോ ചെയ്യും. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ സെക്ഷന്‍ ഓഫീസുകള്‍ക്കും കെ.എസ്.ഇ.ബി കൈമാറും. കണക്കുകള്‍ പുനപരിശോധിച്ച് പുതിയ നോട്ടിസ് നല്‍കുന്നതുവരെ തുക അടച്ചില്ലെന്ന കാരണത്താല്‍ ആരുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.