ദുബായ്: ദുബായുടെ അടുത്ത 20 വർഷത്തിനുശേഷമുളള മുഖച്ഛായ എങ്ങനെയായിരിക്കും. ദുബായുടെ 2040 ലേക്കുളള വളർച്ചയുടെ ആദ്യ ചുവടുവയ്പ് പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
2040 അർബന്‍ മാസ്റ്റർ പ്ലാന്‍ 20 വർഷങ്ങള്‍ക്കപ്പുറമുളള ദുബായിയെ അടയാളപ്പെടുത്തുന്നു. പ്രകൃതിയേയും പച്ചപ്പിനേയും അതുപോലെ നിലനിർത്തിയുളള സമഗ്രവികസനമാണ് ലക്ഷ്യം. സാമ്പത്തിക വിനോദ വിജ്ഞാന ടൂറിസം മേഖലകളുടെ ശേഷിയും പങ്കാളിത്തവും വർദ്ധിപ്പിക്കാനായി ദുബായിലെ അഞ്ച് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വികസനം.
വിനോദസഞ്ചാരികളെയും താമസക്കാരെയും ആകർഷിക്കുന്നതിനായി വലിയ പദ്ധതികളാണ് പ്ലാനിലുളളത്. ദുബായിയെ ലോകത്തെ ഏറ്റവും മികച്ച നഗരമായി മാറ്റുകയെന്നുളളതാണ് ലക്ഷ്യമെന്നാണ് ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്.
ദുബായുടെ പൗരാണിക കേന്ദ്രങ്ങളായ ദേര, ബർദുബായ്, സാമ്പത്തിക വ്യാപാരകേന്ദ്രമായ ഡൗണ്‍ടൗണും ബിസിനസ് ബെയും അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ ദുബായ് മറീന, ജെബിആറും ഇതാണ് വികസനത്തിന്റെ പുതിയ വഴികള്‍ തേടുന്ന മൂന്ന് മേഖലകള്‍. അതോടൊപ്പം തന്നെ ട്വന്‍ടി ട്വന്‍ടി എക്സ്പോ നടക്കുന്ന വേദിയും പുതിയ വ്യാപാരകേന്ദ്രമാക്കി ഉയർത്തും. ഇതുകൂടാതെ സിലിക്കണ്‍ ഓയാസിസ് ആണ് അഞ്ചാമത്തെ കേന്ദ്രം. 2040 ആകുമ്പോഴേക്കും 5.8 മില്ല്യണ്‍ ആളുകള്‍ ദുബായിലുണ്ടാകുമെന്നാണ് കണക്ക്. നിലവില്‍ ഇത് 3.3 മില്ല്യനാണ്. രാജ്യത്തെ പൊതുതീരദേശമേഖല 400 ശതമാനം വികസിപ്പിക്കുകയെന്നുളളതും പദ്ധതിയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.