ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍: കുമ്മനം നേമത്ത്, സുരേഷ് ഗോപി തൃശൂരില്‍

ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍:  കുമ്മനം നേമത്ത്, സുരേഷ് ഗോപി തൃശൂരില്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹിയിലാണ് പട്ടിക പുറത്തിറക്കിയത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കും.

മഞ്ചേശ്വരത്തുനിന്നും കോന്നിയില്‍ നിന്നുമാണ് അദ്ദേഹം ജനവിധി തേടുന്നത്. സംസ്ഥാനത്ത് സജീവ ചര്‍ച്ചയായ നേമം മണ്ഡലത്തില്‍ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ത്ഥി. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാടാണ് മത്സരിക്കുന്നത്.

സുരേഷ് ഗോപി തൃശൂരിലും അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ. അബ്ദുള്‍ സലാം തിരൂരിലും എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും സ്ഥാനാര്‍ഥികളാവും.

മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലിലും മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും ജനവിധി തേടും. സി.കെ പദ്മനാഭനാണ് ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി. പാര്‍ട്ടി ഏറെ പ്രതീക്ഷ വെക്കുന്ന മലമ്പുഴയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറാണ് സ്ഥാനാര്‍ത്ഥി.
ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക:

തിരുവനന്തപുരം

ചിറയിന്‍കീഴ്: ആശാനാഥ്
നെടുമങ്ങാട്: ജെ.ആര്‍.പദ്മകുമാര്‍
വട്ടിയൂര്‍ക്കാവ്: വി.വി.രാജേഷ്
തിരുവനന്തപുരം: കൃഷ്ണകുമാര്‍
അരുവിക്കര: സി.ശിവന്‍കുട്ടി
പാറശാല: കരമന ജയന്‍
കാട്ടാക്കട: പി.കെ.കൃഷ്ണദാസ്
നെയ്യാറ്റിന്‍കര: രാജശേഖരന്‍ എസ്. നായര്‍
ആറ്റിങ്ങല്‍: പി.സുധീര്‍
നേമം: കുമ്മനം രാജശേഖരന്‍

കൊല്ലം

കൊട്ടാരക്കര: വയക്കല്‍ സോമന്‍
ചടയമംഗലം: വിഷ്ണു പട്ടത്താനം
പത്തനാപുരം: ജിതിന്‍ ദേവ്
ചാത്തന്നൂര്‍: ബി.ബി.ഗോപകുമാര്‍
പുനലൂര്‍: അയൂര്‍ മുരളീ
കുന്നത്തൂര്‍: രാജി പ്രസാദ്
ചവറ: വിവേക് ഗോപന്‍

ആലപ്പുഴ

ആലപ്പുഴ: ആര്‍.സന്ദീപ് വജസ്പതി
അമ്പലപ്പുഴ: അനൂപ് അന്തോണി ജോസഫ്
ഹരിപ്പാട്: കെ.സോമന്‍
മാവേലിക്കര: സഞ്ജു
ചെങ്ങന്നൂര്‍: എ.വി.ഗോപകുമാര്‍

പത്തനംതിട്ട

കോന്നി: കെ.സുരേന്ദ്രന്‍
ആറന്മുള: ബിജു മാത്യു
തിരുവല്ല: അശോകന്‍ കുളനട

കോട്ടയം

പുതുപ്പള്ളി: എന്‍.ഹരി
കോട്ടയം: മിനര്‍വ മോഹന്‍
കാഞ്ഞിരപ്പള്ളി: അല്‍ഫോന്‍സ് കണ്ണന്താനം
ചങ്ങനാശേരി: ജി.രാമന്‍ നായര്‍
കടുത്തുരുത്തി: ജി. ലിജിന്‍ലാല്‍
പാലാ: പ്രമീള ദേവി

ഇടുക്കി

പീരുമേട് : ശ്രീനഗരി രാജന്‍
തൊടുപുഴ: ശ്യാം രാജ് പി
ഉടുമ്പന്‍ചോല: രമ്യ രവീന്ദ്രന്‍
ടുലരശമഹ ുൃീാീ

എറണാകുളം

കുന്നത്തുനാട്: രേണു സുരേഷ്
തൃക്കാക്കര: എസ്.സജി
ആലുവ: എം.എന്‍.ഗോപി
പെരുമ്പാവൂര്‍: ടി.പി.സിന്ധുമോള്‍
എറണാകുളം: പദ്മജ എസ്. മേനോന്‍
അങ്കമാലി: കെ.വി.സാബു
തൃപ്പൂണിത്തുറ: കെ.എസ്.രാധാകൃഷ്ണന്‍
വൈപ്പിന്‍: കെ.എസ്.ഷൈജു
കൊച്ചി: സി.ജി.രാജഗോപാല്‍
മൂവാറ്റുപുഴ: ജിജി ജോസഫ്
പിറവം: എം.എ.ആശിഷ്

തൃശൂര്‍

തൃശൂര്‍: സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ജേക്കബ് തോമസ്
ചേലക്കര: ഷാജുമോന്‍ വട്ടേക്കാട്
കുന്നംകുളം: കെ.കെ.അനീഷ്‌കുമാര്‍
ഗുരുവായൂര്‍: നിവേദിത
മണലൂര്‍: എ.എന്‍.രാധാകൃഷ്ണന്‍
വടക്കാഞ്ചേരി: ഉല്ലാസ് ബാബു
ഒല്ലൂര്‍: ബി.ഗോപാലകൃഷ്ണ്‍
നാട്ടിക: എ.കെ.ലോചനന്‍
പുതുക്കാട്: എ.നാഗേഷ്
കൊടുങ്ങല്ലൂര്‍: സന്തോഷ് ചിരക്കുളം

മലപ്പുറം

തിരൂര്‍: അബ്ദുല്‍ സലാം
കൊണ്ടോട്ടി: ഷീബ ഉണ്ണികൃഷ്ണന്‍
ഏറനാട്: ദിനേശ്
നിലമ്പൂര്‍: ടി.കെ.അശോക് കുമാര്‍
വണ്ടൂര്‍: പി.സി.വിജയന്‍
മഞ്ചേരി: പി.ആര്‍.രശ്മിനാഥ്
പെരിന്തല്‍മണ്ണ: സുചിത്ര മറ്റാട
മങ്കട: സജേഷ് ഏലായില്‍
മലപ്പുറം: സേതുമാധവന്‍
വേങ്ങര: പ്രേമന്‍
വള്ളിക്കുന്ന്: പീതാംബരന്‍ പാലാട്ട്
തിരൂരങ്ങാടി: സത്താര്‍ ഹാജി
താനൂര്‍: നാരായണന്‍
കോട്ടയ്ക്കല്‍: പി.പി.ഗണേശന്‍

പാലക്കാട്

പാലക്കാട്: ഇ.ശ്രീധരന്‍
തൃത്താല: ശങ്കു ടി.ദാസ്
പട്ടാമ്പി: കെ.എം.ഹരിദാസ്
ഷൊര്‍ണ്ണൂര്‍: സന്ദീപ് വാര്യര്‍
ഒറ്റപ്പാലം: പി.വേണുഗോപാല്‍
കോങ്ങാട്: എം.സുരേഷ് ബാബു
മലമ്പുഴ: സി.കൃഷ്ണകുമാര്‍
തരൂര്‍: കെ.പി.ജയപ്രകാശ്
ചിറ്റൂര്‍: വി.നടേശന്‍
ആലത്തൂര്‍: പ്രശാന്ത് ശിവന്‍

കോഴിക്കോട്

കോഴിക്കോട് നോര്‍ത്ത്: എം.ടി.രമേശ്
വടകര: എം.രാജേഷ് കുമാര്‍
കുറ്റ്യാടി: പി.പി.മുരളി
നാദാപുരം: എം.പി.രാജന്‍
കൊയിലാണ്ടി: എന്‍.പി.രാധാകൃഷ്ണന്‍
പേരാമ്പ്ര: കെ.വി.സുധീര്‍
ബാലുശേരി: ലിബിന്‍ ഭാസ്‌കര്‍
എലത്തൂര്‍: ടി.പി.ജയചന്ദ്രന്‍
കോഴിക്കോട് സൗത്ത്: നവ്യ ഹരിദാസ്
ബേപ്പൂര്‍: കെ.പി.പ്രകാശ് ബാബു
കുന്നമംഗലം: വി.കെ.സജീവന്‍
കൊടുവള്ളി: ടി.ബാലസോമന്‍
തിരുവമ്പാടി: ബേബി അമ്പാട്ട്

വയനാട്

മാനന്തവാടി: മണിക്കുട്ടന്‍
കല്‍പറ്റ: ടി.എം.സുബീഷ്

കണ്ണൂര്‍

ധര്‍മടം: സി.കെ.പത്മനാഭന്‍
പയ്യന്നൂര്‍: കെ.കെ.ശ്രീധരന്‍
കല്യാശേരി: അരുണ്‍ കൈതപ്രം
തളിപ്പറമ്പ്: എ.പി.ഗംഗാധരന്‍
ഇരിക്കൂര്‍: ആനിയമ്മ രാജേന്ദ്രന്‍
അഴീക്കോട്: കെ.രഞ്ജിത്ത്
കണ്ണൂര്‍: അര്‍ച്ചന വന്ദിചല്‍
തലശേരി: എന്‍.ഹരിദാസ്
കൂത്തുപറമ്പ്: സി.സദാനന്ദന്‍
മട്ടന്നൂര്‍: ബിജു ഏലക്കുഴി
പേരാവൂര്‍: സ്മിത ജയമോഹന്‍

കാസര്‍കോട്

മഞ്ചേശ്വരം: കെ.സുരേന്ദ്രന്‍
ഉദുമ: എ. വേലായുധന്‍
കാസര്‍കോട്: ശ്രീകാന്ത്
കാഞ്ഞങ്ങാട്: എം.ബല്‍രാജ്
തൃക്കരിപ്പൂര്‍: ടി.വി.ഷിബിന്‍






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.