നടത്തിയത് ഗംഭീര ഹോം വര്‍ക്കുകള്‍; കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് പിഴച്ചതെവിടെ?

നടത്തിയത് ഗംഭീര ഹോം വര്‍ക്കുകള്‍; കലാശപ്പോരാട്ടത്തില്‍  അര്‍ജന്റീനയ്ക്ക് പിഴച്ചതെവിടെ?

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടി ചരിത്രം സൃഷ്ടിക്കാമെന്ന മോഹവുമായി അമേരിക്കയിലെ ന്യൂജെഴ്സി സ്റ്റേഡിയത്തില്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീനയുടെ മെസിപ്പടയ്ക്ക് പിഴച്ചതെവിടെ? സ്‌പെയിന്റെ അടങ്ങാട്ട പോരാട്ട വീര്യത്തിന് മുന്നില്‍ മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. കാരണം മത്സരം നടന്ന 120 മിനുട്ടും മൈതാനം നിറഞ്ഞു കളിച്ചത് സ്പെയിന്‍ ആയിരുന്നു.

120 മിനിട്ടില്‍ സ്പെയിനിന്റെ ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് 11 എണ്ണമായിരുന്നെങ്കില്‍ അര്‍ജന്റീനയ്ക്ക് അതിന് ഒന്നിനുപോലും സാധിച്ചില്ല എന്നതു തന്നെയാണ് അവര്‍ കളിക്കളത്തില്‍ പിന്നിലായതിന്റെ പ്രധാന കാരണം. മത്സരത്തില്‍ അവര്‍ ശ്രമിച്ചത് തന്നെ ആകെ രണ്ട് ഷോട്ടുകളാണ് അതിനാകട്ടെ സ്പാനിഷ് പ്രതിരോധത്തെ മറി കടക്കാനും സാധിച്ചില്ല. പ്രധാനതാരമായ മെസി പോലും നിറം മങ്ങിപ്പോയി.

പരാജയത്തിലും അര്‍ജന്റീന നന്ദി പറയേണ്ടത് അവരുടെ ഗോള്‍ മുഖം കാത്ത എമിലിയാനോ മാര്‍ട്ടിനസിനോടാണ്. മാര്‍ട്ടിനസിന്റെ തകര്‍പ്പന്‍ സേവുകള്‍ അവരെ രക്ഷിച്ചത് വലിയ നാണക്കേടില്‍ നിന്നാണ്. മത്സരത്തില്‍ ഒരു ഗോള്‍ വഴങ്ങിയെങ്കിലും നടത്തിയത് 11 സേവുകളാണ്. 20 ഷോട്ടുകളാണ് സ്പെയിന്‍ തൊടുത്തത്. ഇതില്‍ 12 എണ്ണം മികച്ചവ തന്നെയായിരുന്നു. എക്സ്ട്രാ ടൈമില്‍ സ്പെയിനിന്റെ ശ്രമം വിജയിക്കുകയും ചെയ്തു.

മാത്രമല്ല, ബോള്‍ പൊസെഷനില്‍ 68 ശതമാനവും സ്പെയിന്‍ തന്നെയായിരുന്നു മുന്നില്‍. മധ്യനിരയിലും പന്തടക്കത്തിലും സ്പെയിനിന് മുന്നില്‍ അര്‍ജന്റീന ചൂളിപ്പോയി. 89 ശതമാനം കൃത്യതയോടെ 803 പാസുകളാണ് സ്പെയിന്‍ നടത്തിയത്. അര്‍ജന്റീനക്കത് 445 ആണ്.

സ്പെയിന്റെ മധ്യനിര അര്‍ജന്റീന താരങ്ങളെ ആക്രമിച്ച് മുന്നേറാന്‍ വിട്ടില്ല. അവര്‍ക്ക് കൂടുതല്‍ നേരവും സ്പാനിഷ് ആക്രമണത്തെ പ്രതിരോധിക്കേണ്ട അവസ്ഥ വന്നു. ഇതോടെ നല്ലൊരു ഗോള്‍ നേടാനാകാതെ അര്‍ജന്റീന കുഴങ്ങി.

93-ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് അര്‍ജന്റീനയ്ക്ക് വലിയ തിരിച്ചടിയായി. പ്രതിരോധം ശക്തമാക്കാനുള്ള ശ്രമം എന്നിട്ടും അര്‍ജന്റീന നടത്തിയില്ല. മത്സരത്തില്‍ ഇതിനകം മേല്‍ക്കൈ നേടിയ സ്പെയിന്‍ 106-ാം മിനിട്ടില്‍ ഗോള്‍ നേടി വിജയം ഉറപ്പാക്കുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.