ന്യൂഡല്‍ഹി: പരീക്ഷാ സംവിധാനത്തിലെ അപാകതകള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പൂര്‍ണമായും ന്യായമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി. ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തെരുവില്‍ തങ്ങുന്നത് വേദനാജനകമായ കാഴ്ചയാണെന്ന് അദേഹം തന്റെ എക്‌സ് പോസ്റ്റിലൂടെ പ്രതികരിച്ചു.
വിദ്യാര്‍ഥികളുടെ ഈ പ്രക്ഷോഭത്തെ ക്രമസമാധാന പ്രശ്‌നമായി മാത്രം കണ്ട് ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തരുതെന്ന് അദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരീക്ഷാ രീതികളിലെ വിടവുകളും അപാകതകളും പരിഹരിക്കുന്നതിനായി ശാശ്വതമായ ഒരു സംവിധാനമാണ് അടിയന്തരമായി കണ്ടെത്തേണ്ടത്.
സമര രംഗത്തുള്ള പെണ്‍കുട്ടികളോട് പോലും പൊലീസും ഭരണകൂടവും ക്രൂരമായി പെരുമാറുന്നത് ഏറെ ദുഖകരമായ കാര്യമാണ്. ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍ വികസിത ഭാരതം എന്ന ദേശീയ ലക്ഷ്യത്തില്‍ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗം യുവാക്കളെ അകറ്റാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.