പാലാ: ഓര്‍മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സര പരമ്പരയുടെ നാലാം സീസണിന് തുടക്കമായി. മത്സരത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച 'വാഗ്മിത്വത്തിലേക്ക് ഒരു ചുവട്' എന്ന പരിപാടി മുഖ്യമന്ത്രി വി. ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പ്രസംഗ മത്സര പരമ്പരയില്‍ 10 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുകയായി നല്‍കുന്നത്.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ആകെ നാല് ഘട്ടങ്ങളിലായി നടക്കുന്ന മത്സര പരമ്പരയുടെ ഗ്രാന്‍ഡ് ഫിനാലെ 2027 ഓഗസ്റ്റില്‍ പാലായില്‍ വെച്ച് നടക്കും. ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയ്ക്ക് ഭാഷാപാടവവും ചിന്താശേഷിയും അവതരണമികവും വളര്‍ത്തിയെടുക്കാന്‍ ഓര്‍മ്മയുടെ ഈ അന്താരാഷ്ട്ര പബ്ലിക് സ്പീക്കിംഗ് സംരംഭം മികച്ചൊരു അവസരമാണ് ഒരുക്കുന്നത്.
.jpeg)
സംസാരിക്കാനുള്ള കഴിവ് ഒരു വ്യക്തിയുടെ വിജയത്തിന് മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ആശയങ്ങള്‍ രൂപപ്പെടുന്നതും അവ സമൂഹത്തിലേക്ക് എത്തിച്ചേരുന്നതും സംവാദങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ പബ്ലിക് സ്പീക്കിങ് കേവലം ഒരു മത്സര ഇനം മാത്രമല്ല, മറിച്ച് ജനാധിപത്യത്തിന്റെ അടിസ്ഥാന ശക്തികളില ഒന്നാണെന്നും അദേഹം അഭിപ്രായപ്പെട്ടു.
.jpeg)
ഓര്‍മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറം ചെയര്‍മാന്‍ ജോസ് തോമസ്, സെക്രട്ടറി എബി ജെ. ജോസ്, ഓര്‍മ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാണിവയലില്‍, ട്രഷറര്‍ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രൊഫ. ടോമി ചെറിയാന്‍, സോയി തോമസ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.