മിസ് ഫൊക്കാനയ്ക്കും മലയാളി മങ്ക വിജയിക്കും ഒപ്പം നിര്‍മാതാക്കളായ ലിസി ഫെര്‍ണാണ്ടസും പ്രിന്‍സ് പ്രോസി പള്ളിക്കുന്നേലും
പെന്‍സില്‍വാനിയ: മാതൃഭാഷയുടെയും സംസ്‌കാരത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വെച്ച് നടന്ന ഫൊക്കാനയുടെ 26-ാമത് കണ്‍വെന്‍ഷന്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് വലിയ വിജയത്തോടെ സമാപിച്ചു. ഒട്ടേറെ കലാപ്രതിഭകള്‍ അണിനിരന്ന വര്‍ണാഭമായ പരിപാടികളായിരുന്നു ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത്. കണ്‍വെന്‍ഷനിലെ മിസ് ഫൊക്കാന, മലയാളി മങ്ക മത്സരങ്ങളരിലെ വിജയികള്‍ക്ക് തങ്ങളുടെ അടുത്ത ചിത്രത്തില്‍ അവസരം നല്‍കുമെന്ന് സി.എന്‍ ഗ്ലോബല്‍ മൂവീസിന്റെ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു.
.jpg)
കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് സി.എന്‍ ഗ്ലോബലിന്റെ പ്രധാന ലക്ഷ്യമെന്ന് നിര്‍മാതാക്കളായ ലിസി ഫെര്‍ണാണ്ടസും പ്രിന്‍സ് പ്രോസി പള്ളിക്കുന്നേലും വ്യക്തമാക്കി. സി.എന്‍ ഗ്ലോബല്‍ മൂവീസ് നിര്‍മിച്ച സ്വര്‍ഗം, ആഘോഷം എന്നീ ചിത്രങ്ങള്‍ക്ക് ഫൊക്കാന നല്‍കിയ വലിയ പിന്തുണക്ക് അവര്‍ നന്ദി അറിയിച്ചു.
പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണിയുടെയും ഫൊക്കാന ടീമിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ കണ്‍വെന്‍ഷന്റെ വന്‍ വിജയമെന്ന് ലിസി ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഉടമയും കണ്‍വെന്‍ഷന്റെ സജീവ സാന്നിധ്യവുമായ പ്രിന്‍സ് പ്രോസിയുടെ സാന്നിധ്യം ഏറെ സന്തോഷം നല്‍കുന്നുവെന്ന് സജിമോന്‍ ആന്റണി വ്യക്തമാക്കി.

ഫോക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയ് ചാക്കപ്പന്‍, അസോസിയേറ്റ് ട്രഷറര്‍ മില്ലി ഫിലിപ്പ് എന്നിവരുള്‍പ്പെടെയുള്ള ഭാരവാഹികളുടെ സാന്നിധ്യവും പിന്തുണയും പരിപാടിയുടെ മാറ്റുകൂട്ടി. മത്സരങ്ങളിലെ വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള കാഷ് പ്രൈസുകള്‍ ഫോക്കാന നേതൃത്വം ചടങ്ങില്‍ വിതരണം ചെയ്തു.
മിനി സാജന്‍, രാജന്‍ ചിറന്‍, ഡോ. പ്രമീള ദേവി, ഡോ. ആലീസ് മാത്യു എന്നിവരടങ്ങിയ വിധി നിര്‍ണയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. കാനഡയില്‍ നിന്നുള്ള അഖില്‍ വിജയകുമാറിന്റെ സംഗീത പരിപാടി സദസിന് വേറിട്ട അനുഭവമായി. വാഷിംഗ്ടണില്‍ നിന്നുള്ള സരൂപ് അനില്‍, കാനഡയില്‍ നിന്നുള്ള ഷോജി സിനോയ്, അറ്റ്‌ലാന്റയില്‍ നിന്നുള്ള സുബി തോമസ്, ചിക്കാഗോയില്‍ നിന്നുള്ള ബ്രിഡ്ജറ്റ് ജോര്‍ജ്, സുജ ജോണ്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള മേരിക്കുട്ടി മൈക്കിള്‍, ടെക്‌സസില്‍ നിന്നുള്ള ഫാന്‍സിമോള്‍ പള്ളത്തുമാടം എന്നിവരടങ്ങിയ സംഘാടക സമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
പരിപാടി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച മത്സരാര്‍ത്ഥികള്‍, കോര്‍ഡിനേറ്റര്‍മാര്‍, വോളന്റിയര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍, ജഡ്ജസ്, ഫോക്കാന ഭാരവാഹികള്‍ എന്നിവര്‍ക്ക് ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രതിനിധി രേവതി പിള്ള നന്ദി അറിയിച്ചു. മാത്രമല്ല, ഫൊക്കാന വിമന്‍സ് ഫോറം 2024-2026 ചെയര്‍പേഴ്‌സണ്‍ ആയ രേവതി പിള്ളയുടെ മികവുറ്റ നേതൃപാടവത്തിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമായിരുന്നു മിസ് ഫൊക്കാന, മലയാളി മങ്ക മത്സരങ്ങള്‍.
.jpg)
1983 ല്‍ ലളിതമായി തുടക്കമിട്ട ഫൊക്കാന, ഇന്ന് നൂറിലധികം അംഗ സംഘടനകളുടെ കൂട്ടായ്മയായി വളര്‍ന്ന് ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി മാറിയിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളി ഹൃദയങ്ങളിലേക്ക് സേവനത്തിന്റെ അമൃതവര്‍ഷം എത്തിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് പ്രസ്ഥാനം മുന്‍പോട്ടു പോകുന്നത്. കേവലം ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, പ്രവാസികളുടെ ദൈനംദിന ജീവിതത്തെ സ്പര്‍ശിക്കുന്ന നിരവധി ജീവകാരുണ്യ പദ്ധതികള്‍ക്ക് സംഘടന നേതൃത്വം നല്‍കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.