ടെക്‌സാസിലെ സെന്റ് ജോസഫ്സ് പള്ളിയിലെ ചരിത്രപ്രസിദ്ധമായ ചുമർചിത്രം തകർത്തു; കുറ്റവാളിയോട് ക്ഷമിച്ച് സഭാ നേതൃത്വം

ടെക്‌സാസിലെ സെന്റ് ജോസഫ്സ് പള്ളിയിലെ ചരിത്രപ്രസിദ്ധമായ ചുമർചിത്രം തകർത്തു; കുറ്റവാളിയോട് ക്ഷമിച്ച് സഭാ നേതൃത്വം

കോർപ്പസ് ക്രിസ്റ്റി: ടെക്‌സാസിലെ കോർപ്പസ് ക്രിസ്റ്റിയിലുള്ള പ്രശസ്തമായ സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയിലെ ചരിത്രപ്രസിദ്ധമായ ചുമർചിത്രം സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കത്തോലിക്കാ സമൂഹത്തിനും പ്രദേശവാസികൾക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു ഈ വിശുദ്ധ ചിത്രം.

ഗ്വാഡലൂപ്പിലെ മാതാവിന്റെ രൂപം കേന്ദ്രമാക്കി വരച്ച ഈ ചിത്രം വർഷങ്ങളായി സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായാണ് ഇടവകാംഗങ്ങൾ കണ്ടിരുന്നത്. മുൻപ് ഒരു ഗുണ്ടാസംഘത്തിൽ അംഗമായിരുന്ന വ്യക്തി ക്രിസ്തുമാർഗത്തിലേക്ക് മാനസാന്തരപ്പെട്ട ശേഷം പ്രായശ്ചിത്തമായും ഈശ്വരഭക്തിയോടെയും വരച്ചതായിരുന്നു ഈ ചുവർചിത്രം എന്നതും ഇതിന്റെ പ്രത്യേകതയാണ്.

സംഭവം വേദനാജനകമാണെങ്കിലും കുറ്റവാളിയോട് ക്ഷമിക്കാനാണ് സഭാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. “ഈ പ്രവൃത്തി ചെയ്ത വ്യക്തിക്ക് മാനസാന്തരമുണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അവർക്കായി ഞങ്ങൾ പ്രാർഥിക്കുന്നത് തുടരും,” എന്ന് ഫാദർ കാർലോസ് ഡി ലാ റോസ പ്രതികരിച്ചു.

അതേസമയം നശിപ്പിക്കപ്പെട്ട ചുമർചിത്രം പുനർനിർമ്മിക്കാൻ റോബ്‌സ്‌ടൗണിൽ നിന്നുള്ള ഒരു ചിത്രകാരൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പെയിന്റിംഗ് വീണ്ടെടുക്കാനും പുനഃസ്ഥാപിക്കാനുമുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചതായി പള്ളി അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.