കൊച്ചി ചിറയ്ക്കലിൽ കോൺവെന്റിനു മുന്നിലെ ഗ്രോട്ടോ അടിച്ചു തകർത്ത സംഭവം; പ്രതി സാദിഖ് പിടിയിൽ

കൊച്ചി ചിറയ്ക്കലിൽ കോൺവെന്റിനു മുന്നിലെ ഗ്രോട്ടോ അടിച്ചു തകർത്ത സംഭവം; പ്രതി സാദിഖ് പിടിയിൽ

കൊച്ചി: ചിറയ്ക്കൽ സെന്റ് അലോഷ്യസ് കോൺവെന്റിനു മുന്നിൽ സ്ഥാപിച്ചിരുന്ന വിശുദ്ധ ഔസേപ്പ് പിതാവിന്റെ ഗ്രോട്ടോ യാതൊരു പ്രകോപനവുമില്ലാതെ അടിച്ചുതകർത്ത കേസിൽ പ്രതി പിടിയിൽ. ചിറയ്ക്കൽ ജിസിഡിഎ കോളനിയിൽ താമസിക്കുന്ന സാദിഖ് ആണ് നാട്ടുകാരുടെ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ ഗ്രോട്ടോയുടെ ചില്ലുകൾ സാദിഖ് എറിഞ്ഞു തകർക്കുകയായിരുന്നു. കൃത്യത്തിനുശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഉടൻ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

എന്നാൽ സ്ഥലത്തെത്തിയ പോലീസ് ആദ്യഘട്ടത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് ഇടവക വികാരി ഫാദർ ജിജു നോബർട്ട് കൊച്ചുകാര്യലിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.