ന്യൂഡല്‍ഹി: പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനാറുകാരി ഡല്‍ഹിയില്‍ ബസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി.
ഓഗസ്റ്റ് നാലിന് ഡല്‍ഹിയിലെ കാശ്മീരി ഗേറ്റിന് സമീപത്തായി പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കുല്‍ദീപിനെയും കണ്ടക്ടര്‍ സന്ദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
നോയിഡയിലെ ബന്ധുവിനെ കാണാനായി ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ നിന്നെത്തിയതായിരുന്നു പെണ്‍കുട്ടി. വീട്ടുകാരെ അറിയിക്കാതെയായിരുന്നു കുട്ടി യാത്ര ചെയ്തതെന്ന് പൊലീസ് പറയുന്നു. കനത്ത മഴയിലും ഇരുട്ടിലും സ്ഥലം മാറിപ്പോയ കുട്ടി ഗ്രേറ്റര്‍ നോയിഡയിലെ പരി ചൗക്കിലിറങ്ങി.
ഇതിനിടെ ഒഴിഞ്ഞ സ്‌ളീപ്പര്‍ ബസ് വരുന്നതുകണ്ട് പെണ്‍കുട്ടി കൈകാണിച്ചു. തങ്ങള്‍ നോയിഡ സെക്ടര്‍ 63ലേക്കാണ് പോകുന്നതെന്നും കയറിക്കോളാനും ബസ് ഡ്രൈവറായ കുല്‍ദീപും കണ്ടക്ടര്‍ സന്ദീപും കുട്ടിയോട് പറഞ്ഞു.
ബസ് ഓടിത്തുടങ്ങിയതിന് പിന്നാലെ കണ്ടക്ടര്‍ മോശമായി പെരുമാറാന്‍ തുടങ്ങിയതായി പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.
പിന്നാലെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് കാശ്മീരി ഗേറ്റ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. നോര്‍ത്ത് ഡല്‍ഹിയിലെ തിമാര്‍പൂര്‍ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സംഭവം നടന്ന ബസ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു.
ബസിലെ കേടുപാടുകള്‍ പരിഹരിച്ചതിനുശേഷം തിരികെ വരുമ്പോഴാണ് പ്രതികള്‍ പെണ്‍കുട്ടിയെ കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി. പരി ചൗക്കില്‍ നിന്ന് കാശ്മീരി ഗേറ്റുവരെ ഏകദേശം 47 കിലോ മീറ്ററുകളാണ് കൃത്യം നടക്കുന്നതിനിടെ ബസ് സഞ്ചരിച്ചത്. ബസില്‍ കര്‍ട്ടനിട്ടിരുന്നതിനാല്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഉള്ളിലെ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.