ദുബായ്: യുഎഇ ഇന്ധന വില കമ്മിറ്റി സെപ്റ്റംബറിലെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില പ്രഖ്യാപിച്ചു.
പുതിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ഓഗസ്റ്റില്‍ ലിറ്ററിന് 3.60 ദിര്‍ഹമായിരുന്നു വില. ഇത് 3.80 ദിര്‍ഹമായി ഉയര്‍ന്നു. സ്പെഷ്യല്‍ 95 പെട്രോളിന് കഴിഞ്ഞ മാസം ലിറ്ററിന് 3.49 ദിര്‍ഹം ആയിരുന്നത് ഈ മാസം 3.69 ദിര്‍ഹമായി.
സെപ്റ്റംബറില്‍ ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 3.61 ദിര്‍ഹത്തിന് ലഭ്യമാകും. ഓഗസ്റ്റില്‍ ഇത് 3.41 ദിര്‍ഹമായിരുന്നു. ഡീസല്‍ വില കഴിഞ്ഞ മാസത്തെ 3.80 ദിര്‍ഹത്തില്‍ നിന്ന് 4.30 ദിര്‍ഹമായി ഉയര്‍ന്നു. പുതുക്കിയ വിലകള്‍ 2026 സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ആഗോള ഊര്‍ജ്ജ വിപണികളിലെ നിലവിലുള്ള പ്രവണതകള്‍ക്ക് അനുസൃതമായി, യുഎഇ ഇന്ധന വില കമ്മിറ്റി എല്ലാ മാസത്തിന്റെയും അവസാനം ചില്ലറ ഇന്ധന വിലകള്‍ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.