കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 800 കവിഞ്ഞു. രണ്ടായിരത്തഞ്ഞൂറിലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും നേപ്പാൾ പൊലീസ് അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയവരുമായി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ദുരന്തബാധിത മേഖലകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെക്കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് യാത്ര തിരിച്ച 49 പേരെ തിബറ്റ് ഭാഗത്ത് കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ പൊന്നാനി സ്വദേശികളായ നാല് മലയാളികളെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ഇവരെ കണ്ടെത്താൻ ടിബറ്റിനോട് ചേർന്നു കിടക്കുന്ന ചില മേഖലകളിൽ തിരച്ചിൽ നടക്കുന്നുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി. കൂടാതെ തങ്ങളുടെ 85 പൗരന്മാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്കയും അറിയിച്ചു, ഇതിൽ ഒൻപത് പേരെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താനായത്.
തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ നൂറിലധികം തൊഴിലാളികൾ കുടുങ്ങിപ്പോയെന്നാണ് കരുതുന്നത്. ഇവരെ പുറത്തെടുക്കാനായി ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം സ്ഥലത്ത് സജീവമായി തിരച്ചിൽ തുടരുന്നുണ്ട്.
സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നതിന്റെ ഭാഗമായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.