യു.എസിനെ നടുക്കി മലയാളി യുവതികളുടെ കൊലപാതകം: കൂട്ടുകാരിയായ മലയാളി യുവതി പൊലീസ് കസ്റ്റഡിയില്‍

യു.എസിനെ നടുക്കി മലയാളി യുവതികളുടെ കൊലപാതകം: കൂട്ടുകാരിയായ മലയാളി യുവതി പൊലീസ് കസ്റ്റഡിയില്‍

കൊല്ലപ്പെട്ട അഞ്ജന, ആൻ, പൊലീസ് കസ്റ്റഡിയിലുള്ള അനില

കാലിഫോര്‍ണിയ/തൃശൂര്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉറ്റസുഹൃത്തുക്കളായ രണ്ട് മലയാളി യുവതികളെ സഹപാഠിയും സുഹൃത്തുമായ മലയാളി യുവതി ദാരുണമായി കൊലപ്പെടുത്തി. ശനിയാഴ്ച കാലിഫോര്‍ണിയയിലെ മില്‍പിറ്റാസില്‍ നടന്ന നടുക്കുന്ന സംഭവത്തില്‍ തൃശൂര്‍ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകള്‍ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടപ്പിലാക്കിയ ഇവരുടെ സുഹൃത്തായ അനിലയെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വന്തം ഫ്ളാറ്റില്‍ വച്ച് ആനിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ ഫോണില്‍ വിളിച്ച് താഴേക്ക് ഇറക്കിക്കൊണ്ടുവന്ന് കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളും ബന്ധുക്കളും നല്‍കുന്ന പ്രാഥമിക വിവരം. അക്രമത്തിന് ശേഷം നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് തിരിച്ചറിഞ്ഞതോടെയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. ഉടന്‍ തന്നെ വിവരമറിയിക്കാന്‍ ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ വിജീഷ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആനിനെ തിരികെ ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് ജേക്കബ് ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ആനിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്.

കഴിഞ്ഞ എട്ട് വര്‍ഷമായി കാലിഫോര്‍ണിയയില്‍ ജോലി ചെയ്തുവരുന്ന അഞ്ജനയ്ക്ക് വാമിക എന്നൊരു മകളുണ്ട്. ഒരേ കെട്ടിടത്തില്‍ താമസിച്ചിരുന്ന മൂവരും തമ്മില്‍ ഏറെക്കാലമായി അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ യു.എസ് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.