തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്ത് വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്റെ എക്‌സ് പോസ്റ്റിന് കേരള ടൂറിസം നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തങ്ങള്‍ നിര്‍മിച്ച പുതിയ പ്രൊസസിങ് ചിപ്പിന്റെ ഉയര്‍ന്ന വേഗതയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് 'ഞങ്ങളൊരു ചിപ്പ് ഉണ്ടാക്കി, അതിന് ഭയങ്കര സ്പീഡാണ്' എന്ന് സാം ആള്‍ട്ട്മാന്‍ പങ്കുവെച്ച കുറിപ്പിനാണ് കേരള ടൂറിസം കിടിലന്‍ കൗണ്ടറുമായി രംഗത്തെത്തിയത്.
സാം ആള്‍ട്ട്മാന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് 'ഞങ്ങളും ചിപ്‌സ് ഉണ്ടാക്കി, സംഗതി നല്ല ക്രിസ്പിയാണ്' എന്ന വരികളോടെ വാഴയിലയില്‍ വിളമ്പിയ മനോഹരമായ നേന്ത്രക്കായ ചിപ്‌സിന്റെ ചിത്രം കേരള ടൂറിസം ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു. ടെക് ലോകത്ത് ചിപ്പ് എന്നത് കമ്പ്യൂട്ടര്‍ പ്രൊസസറുകളെ കുറിക്കുമ്പോള്‍ മലയാളികള്‍ക്ക് അത് നാടന്‍ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയ കായ വറുത്തതാണെന്ന ലളിതമായ യാഥാര്‍ത്ഥ്യത്തെ തമാശ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തത്.
സാങ്കേതിക വിദ്യയുടെ ലോകത്ത് വിപ്ലവം സൃഷ്ടിക്കുന്ന എഐ ചിപ്പുകളെക്കാള്‍ വേഗത്തില്‍ കേരളത്തിന്റെ ഈ സ്വാദിഷ്ടമായ മറുപടി സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെയും ഭക്ഷണ പ്രേമികളുടെയും ശ്രദ്ധ കവര്‍ന്നു കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.