സെക്കന്ദരാബാദിലെ സൈനിക കേന്ദ്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച; എ.കെ 47 ഉള്‍പ്പെടെ 11 ആയുധങ്ങള്‍ കാണാനില്ല

സെക്കന്ദരാബാദിലെ സൈനിക കേന്ദ്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച; എ.കെ 47 ഉള്‍പ്പെടെ 11 ആയുധങ്ങള്‍ കാണാനില്ല

ഹൈദരാബാദ്: സൈനിക കേന്ദ്രത്തില്‍ നിന്ന് എ.കെ 47 ഉള്‍പ്പെടെ 11 ആയുധങ്ങള്‍ കാണാതായതായി പരാതി. സെക്കന്ദരാബാദ് കന്റോണ്‍മെന്റ് ഏരിയയിലെ മദ്രാസ് റെജിമെന്റിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്.

എ.കെ 203, ഇന്ത്യന്‍ സ്മാള്‍ ആംസ് സിസ്റ്റം റൈഫിള്‍, (ഐ.എന്‍.എസ്.എ.എസ്) ആറ് പിസ്റ്റളുകള്‍, വെടിമരുന്ന് തുടങ്ങിയവയും കാണാതായവയില്‍ ഉള്‍പ്പെടുന്നു.

ഞായറാഴ്ച രാത്രിയാണ് ആയുധങ്ങള്‍ കാണാതായതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തിങ്കളാഴ്ച ബൊല്ലാറാം പൊലീസില്‍ അധികൃതര്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

അംഗീകൃത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് പ്രവേശനാനുമതിയുണ്ടായിരുന്നത്. മോഷണത്തില്‍ സൈനികരുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. കുറച്ചുമാത്രം ഗാര്‍ഡുകള്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം. സൈന്യവും മാല്‍കാജ്ഗിരി പൊലീസുമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.