ബംഗാള്‍ പിടിക്കാനിറങ്ങിയ ബിജെപിയില്‍ സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ അടി; മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ കയ്യേറ്റം

ബംഗാള്‍ പിടിക്കാനിറങ്ങിയ ബിജെപിയില്‍  സീറ്റ് പ്രഖ്യാപനത്തിന്  പിന്നാലെ അടി; മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ കയ്യേറ്റം

കൊല്‍ക്കത്ത: സീറ്റ് പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ പശ്ചിമ ബംഗാള്‍ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ വന്‍ പ്രതിഷേധം. സീറ്റ് ലഭിക്കാത്ത നേതാക്കള്‍ മുകള്‍ റോയ്, ദിലീപ് ഘോഷ് ഉള്‍പ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തു.

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രഖ്യാപനം നടന്ന രണ്ട് ദിവസം പിന്നിടുമ്പോഴും സീറ്റു ലഭിക്കാത്ത നേതാക്കളും അണികളും പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ എത്തിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയാണ് സീറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ പ്രതിഷേധിക്കാന്‍ എത്തിയത്. സംഘര്‍ഷ സഹചര്യത്തെ തുടര്‍ന്ന് ബിജെപി തിരഞ്ഞെടുപ്പ് സമിതി ഓഫീസിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബാരിക്കേഡുകള്‍ നിരത്തി കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നവരാണ് ഇന്ന് ബിജെപിക്കായി സംസ്ഥാനത്ത് പ്രചരണം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.