വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
അമേരിക്കന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ നാലു വരെയാണ് പൊതുദര്‍ശനം. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം വിരലടയാള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫ്യൂണറല്‍ ഹോമിലേക്ക് ഇന്നലെ മാറ്റി.
ആനിന്റെയും അഞ്ജനയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി മരണ സര്‍ട്ടിഫിക്കറ്റ്, എംബാം സര്‍ട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങള്‍ ഇല്ലെന്ന സാക്ഷ്യപത്രം, പൊലീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ വിമാനത്തില്‍ കയറ്റാന്‍ ആവശ്യമായ രേഖകളെല്ലാം ലഭ്യമാക്കിയ ശേഷം മാത്രമേ ഇരുവരുടെയും ബന്ധുക്കള്‍ നാട്ടിലേക്കു തിരിക്കുകയുള്ളു.
അതേസമയം, കേസില്‍ അറസ്റ്റിലായ കോട്ടയം മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം അനില ബേബിയെ (32) സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ആയുധം ഉപയോഗിച്ച് വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നു റിപ്പോര്‍ട്ടിലുണ്ട്. അതിക്രൂരമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.