കൊച്ചി: പ്രതിപക്ഷത്ത് നിന്ന് ഭരണപക്ഷത്തിലേക്ക് മാറിയതോടെ സംഘടനാ ശൈലിയില്‍ കാതലായ മാറ്റത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. പരമ്പരാഗത സമരരീതികള്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി സംഘടനയെ അടിത്തട്ടില്‍ സജീവമാക്കാനാണ് നീക്കം. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമാക്കാന്‍ മുന്നണിപ്പോരാളികളായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇറങ്ങുമെന്ന് കൊല്ലത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ദേശീയതലത്തിലെ പരീക്ഷാ ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടിയുള്ള കേന്ദ്ര വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം, സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും യുണൈറ്റഡ് ഇന്ത്യ പദയാത്ര നടത്തുന്നതിനും പദ്ധതി തയ്യാറായിട്ടുണ്ട്. 14 ജില്ലകളിലും പദയാത്രയുടെ ഭാഗമാകുന്ന സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ഒ.ജെ ജനീഷ്, ജനകീയ വിഷയങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കെ.എസ്.യു സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുന്നതിനാല്‍, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷത്തോളം സമയമെടുക്കും. പ്രായപരിധി കാരണം കെ.എസ്.യുവില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന പ്രമുഖ നേതാക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസിലേക്ക് കടന്നുവരാന്‍ പാകത്തിലാണ് പുതിയ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ രൂപകല്‍പന ചെയ്യുന്നത്. അതുവരെ നിലവിലെ നേതൃത്വം തന്നെ സംഘടനയെ മുന്നോട്ട് കൊണ്ടുപോകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.