മെസിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി. വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി. വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടത്തിയ തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ (എസ്ഐടി) രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

മെസിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ നിയമ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായി. അതിന്റെ അടിസ്ഥാനത്തില്‍ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിപ്പ് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

എഡിജിപി, എസ്.പി, ഡിവൈ.എസ്.പി എന്നിവരടങ്ങുന്ന ടീമാണ് രൂപീകരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്തും നിയമോപദേശ റിപ്പോര്‍ട്ടും സംഘത്തിന് കൈമാറും. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ സ്‌പോണ്‍സര്‍ 126 കോടി വിദേശ ഏജന്‍സിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് വിദേശനാണയ വിനിമയച്ചട്ട (ഫെമ) പ്രകാരം ഇ.ഡി കേസെടുത്തിരുന്നു. സ്‌പോണ്‍സര്‍ ഫെമ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം.

ഇടപാടിന് കള്ളപ്പണം വിനിയോഗിച്ചോ എന്നതടക്കം ഇ.ഡിക്ക് അന്വേഷിക്കണമെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍, ഫെമ നിയമപ്രകാരം കേസെടുക്കുന്നതില്‍ തടസമില്ല. അതിനാലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

തുക കൈമാറിയത് സംബന്ധിച്ച രേഖകള്‍, സ്പോണ്‍സര്‍ ഒപ്പിട്ട കരാര്‍, അനുബന്ധ രേഖകള്‍ തുടങ്ങിയവ വിലയിരുത്തിയായിരുന്നു കേസെടുത്തത്. സംസ്ഥാന കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്, രേഖകള്‍ എന്നിവയും ശേഖരിച്ചിരുന്നു. ജി.എസ്.ടി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ വിവരങ്ങളും പരിശോധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.