18 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി.
തിരുവനന്തപുരം: തൂഫാന്‍ വേട്ടയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് പുതിയ എന്‍.ഡി.പി.എസ് കോടതികള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. പാലക്കാട്, മഞ്ചേരി, തൃശൂര്‍ എന്നീ ജുഡീഷ്യല്‍ ജില്ലകളിലാണ് കോടതി ആരംഭിക്കുക. തിരുവനന്തപുരത്തും എറണാകുളത്തുമുള്‍പ്പെടെ എല്ലാ കോടതികളിലും 11 പേര്‍ക്ക് സ്ഥിര നിയമനവും നല്‍കും.
അധ്യാപക നിയമനത്തിനുള്ള പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതായും മുഖ്യമന്ത്രി പറഞ്ഞു. പ്രൈമറി മുതല്‍ എച്ച്.എസ്.എസ്.ടി വരെയുള്ള റാങ്ക് ലിസ്റ്റുകളാണ് ആറ് മാസത്തേക്ക് നീട്ടിയത്. പലകാരണങ്ങളാല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് കാലാവധി നീട്ടിയത്.
പ്രളയത്തിലെ നഷ്ടപരിഹാരം ഈ ആഴ്ച കൊടുത്തു തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ 14 നാണ് ക്യാമ്പുകളെല്ലാം തീര്‍ന്നത്. സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ചകൊണ്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രളയ ധനസഹായം കൊടുത്തു തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.