ബംഗളൂരു: 24 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഐവിഎഫ് ചികിത്സയിലൂടെ പിറന്ന നാല് മാസം പ്രായമുള്ള ഇരട്ട പെണ്‍കുഞ്ഞുങ്ങളെ അമ്മ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ വജരഹള്ളിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്മ ഉമാദേവിക്കെതിരെ പൊലീസ് കേസെടുത്തു. പ്രസവാനന്തര വിഷാദരോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
2002 ല്‍ വിവാഹിതരായ രാമലിംഗപ്പ-ഉമാദേവി ദമ്പതികള്‍ക്ക് കുട്ടികളില്ലാത്തതിനെ തുടര്‍ന്നാണ് ഐവിഎഫ് ചികിത്സ തേടിയത്. തുടര്‍ന്ന് 2026 മെയ് അഞ്ചിന് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഉമാദേവി ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. പ്രസവശേഷം ആദ്യ ഒന്നരമാസത്തോളം കുഞ്ഞുങ്ങളെ ഏറെ താല്‍പര്യത്തോടും സ്‌നേഹത്തോടും കൂടിയാണ് ഉമാദേവി പരിചരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ പെരുമാറ്റത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി ഭര്‍ത്താവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് അമിതമായ മാനസിക സമ്മര്‍ദത്തിന് ഉമാദേവിക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. ഇതിനിടെ ചൊവ്വാഴ്ച ഭര്‍ത്താവ് രാമലിംഗപ്പ വീട്ടിലെത്തിയപ്പോഴാണ് ഉമാദേവി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മുറിക്കുള്ളില്‍ ഇരട്ടക്കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയതാണെന്ന് പരിശോധനയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രാമലിംഗപ്പ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വജരഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.