പൊളിക്കുന്നതിനിടെ തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു; പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍

പൊളിക്കുന്നതിനിടെ തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു; പരിക്കേറ്റ രണ്ട് പേര്‍  ആശുപത്രിയില്‍

തൊടുപുഴ: മുതലക്കോടത്ത് കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് മരണം. പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയ നാലു തൊഴിലാളികളില്‍ കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വൃദ്ധരായ പുരോഹിതരെ മാറ്റിപ്പാര്‍പ്പിക്കുന്ന മുതലക്കോടം ഗേള്‍സ് ഹൈ സ്‌കൂളിന് പിന്നിലുള്ള സാഞ്ചോ ഹോമിന്റെ സ്ലാബാണ് പൊളിക്കുന്നതിനിടയില്‍ ഇടിഞ്ഞു വീണത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലികള്‍ നടന്നത്.

കെട്ടിടാവിശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയ നാലു പേരെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. എന്നാല്‍ രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.