തിരുവനന്തപുരം: മയക്കു മരുന്നിനെതിരെ കേരള സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി ഭൂട്ടാനിലും നടപ്പിലാക്കുന്നു. ഇതിനായി ഭൂട്ടാന്‍ ആഭ്യന്തര മന്ത്രി ലുംഗ്‌ദെന്‍ ദോര്‍ജി തന്നെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തില്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 12,111 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 11,241 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 24,010.692 ഗ്രാം എംഡിഎംഎയും 1,520.724 കിലോഗ്രാം കഞ്ചാവും 541.547 ഗ്രാം ഹെറോയിനും 708.819 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.
ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം...
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളം ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' ദി നാര്‍ക്കോ ഹണ്ടിന്റെ മാതൃക തേടി അയല്‍ രാജ്യമായ ഭൂട്ടാന്‍ സര്‍ക്കാരും നമ്മെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭൂട്ടാന്‍ ആഭ്യന്തര മന്ത്രി ശ്രീ ലുംഗ്‌ദെന്‍ ദോര്‍ജി എന്നെ ഫോണില്‍ വിളിച്ച് ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും പദ്ധതിയുടെ വിവരങ്ങള്‍ ആരായുകയും ചെയ്തു.
മാധ്യമ വാര്‍ത്തകളിലൂടെയാണ് അദ്ദേഹം ഇതിനെക്കുറിച്ച് അറിഞ്ഞത്. ലഹരി വലിയൊരു വിപത്തായി മാറുന്ന പശ്ചാത്തലത്തില്‍ 'തൂഫാന്‍' നടപ്പിലാക്കാന്‍ ഭൂട്ടാന്‍ സര്‍ക്കാരും ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.
തുടര്‍ന്ന് അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുകയും പ്രവര്‍ത്തന രീതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താമെന്നും ആവശ്യമായ വിവരങ്ങള്‍ കൈമാറാമെന്നും അറിയിച്ചിട്ടുണ്ട്.
കേരളം നടപ്പിലാക്കിയ ഒരു പദ്ധതി രാജ്യാതിര്‍ത്തികള്‍ കടന്ന് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി വഴികാട്ടിയാവുന്നു എന്നത് നമുക്ക്, പ്രത്യേകിച്ച് ഓപ്പറേഷന്‍ തൂഫാനിന് അഭിമാനിക്കാവുന്ന നേട്ടമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.