ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അറസ്റ്റുകളില്‍ നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി. ഏതൊരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോഴും അതിനുള്ള കാരണം രേഖാമൂലവും അതോടൊപ്പം അറസ്റ്റിലാകുന്ന വ്യക്തിക്ക് ഗ്രഹിക്കാന്‍ സാധിക്കുന്ന ഭാഷയിലും നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 22 (1) പ്രകാരം പൗരന്മാര്ക്ക് ലഭിക്കുന്ന മൗലികാവകാശമാണിതെന്നും ഇത് ലംഘിച്ചുകൊണ്ട് നടത്തുന്ന ഏത് അറസ്റ്റും പൂര്‍ണമായും നിയമവിരുദ്ധമായിരിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
പഞ്ചാബിലെ ശിരോമണി അകാലിദള്‍ നേതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ചുമത്തപ്പെട്ടിരിക്കുന്ന കുറ്റകൃത്യത്തിന്റെ സ്വഭാവമോ ഗൗരവമോ നോക്കാതെ തന്നെ ഈ മാനദണ്ഡം പാലിക്കപ്പെടേണ്ടതുണ്ട്. എത്ര വലിയ കുറ്റകൃത്യത്തില്‍ പെട്ട ആളാണെങ്കില്‍ പോലും അറസ്റ്റിന് മുന്നോടിയായി കാരണം കൃത്യമായി അറിയിക്കണം.
ഈ സുപ്രധാന നിര്‍ദേശം ലംഘിച്ച് മുന്നോട്ടുപോകുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.