തിരുവനന്തപുരം: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച ലോക കേരളസഭ പിരിച്ചുവിട്ട് പകരം പുതിയ ബദല്‍ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറിയ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളില്‍ സ്വകാര്യ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നത് സാധാരണ നടപടി മാത്രമാണെന്നും ഈ യാത്രയ്ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നും അദേഹം വിശദീകരിച്ചു. മുന്‍പും പല മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും സമാന രീതിയില്‍ യാത്രകള്‍ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദേഹം, വാഹന ഉടമകളുടെ വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. യാത്രയുടെ സ്പോണ്സര് ആരാണെന്ന ചോദ്യത്തിന് അദേഹം മറുപടി നല്‍കിയില്ല.
ദുരന്ത നിവാരണത്തിനും ഭരണ പരിഷ്കാരങ്ങള്‍ക്കുമായി മറ്റ് പ്രധാന തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊണ്ടു. സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. കൂടാതെ വയോജന ക്ഷേമ വകുപ്പിന്റെ പേര് മാറ്റാന്‍ തീരുമാനിച്ച സര്‍ക്കാര്‍, ഇനി മുതല്‍ 'മുതിര്‍ന്ന പൗരന്മാര്ക്കുള്ള വകുപ്പ്' എന്ന പേരായിരിക്കും നല്‍കുക.
റോഡപകടങ്ങള്‍ തടയുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രത്യേക റോഡ് സേഫ്റ്റി പദ്ധതിയും നടപ്പിലാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.