മുംബൈ: അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇറാന്‍ പായ്ക്കപ്പലില്‍ നിന്ന് പിടികൂടിയത്.
ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തായി കോസ്റ്റുഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 526 കിലോഗ്രാം ഹൈഗ്രേഡ് ഹെറോയിനും മെത്താം ഫെറ്റാമൈനുമാണ് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഇറാനിയന്‍ പായ്ക്കപ്പലും അതിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാന്‍ സ്വദേശികളായ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 25 മുതല്‍ കോസ്റ്റ് ഗാര്‍ഡ് ഈ പായ്ക്കപ്പലിനെ നിരീക്ഷിച്ചു വരികയായിരുന്നു.
കസ്റ്റഡിയിലുള്ള പാക് പൗരന്മാരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുമായി മുംബയിലേയ്ക്ക് എത്തിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. രാജ്യത്തിന്റെ തീരദേശ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ 'നശാ മുക്ത് ഭാരത് അഭിയാന്‍' ലക്ഷ്യത്തിന് കരുത്തു പകരുന്നതാണ് ഈ ദൗത്യമെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.