വാഷിങ്ടണ്‍: അമേരിക്കയില്‍ വധ ശിക്ഷയ്ക്ക് വിധേയമാക്കിയ കുറ്റവാളി അത്ഭുതകരമായി രക്ഷപ്പെട്ടു. 50 വയസുകാരിയായ കൊലക്കേസ് പ്രതി ക്രിസ്റ്റ പൈക്കിന് രണ്ട് തവണ വിഷം കുത്തിവെച്ചെങ്കിലും മരിച്ചില്ല. ഇതോടെ ക്രിസ്റ്റയുടെ വധശിക്ഷാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ഇവരെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമേരിക്കയിലെ ടെന്നിസിയിലാണ് സംഭവം. മരുന്ന് കുത്തിവെച്ചിട്ടും ക്രിസ്റ്റ, കൂര്‍ക്കം വലിക്കുന്നത് കേട്ടുവെന്ന് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയായവര്‍ പറഞ്ഞു. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ക്രിസ്റ്റ പൈക്കിനെ ശിക്ഷാ നടപടികള്‍ ആരംഭിച്ചത്.
വധശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി 'പെന്റോബാര്‍ബിറ്റല്‍ എന്ന മാരക മരുന്നിന്റെ രണ്ട് ഡോസുകള്‍ നല്‍കി 40 മിനിറ്റിലധികം സമയം പിന്നിട്ടിട്ടും ഇവര്‍ മരിക്കുകയോ അബോധാവസ്ഥയിലാവുകയോ ചെയ്തില്ലെന്നും ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
1995 ല്‍ പത്തൊമ്പതുകാരിയായ കൊളീന്‍ സ്ലെമ്മറെ വധിച്ച കേസിലാണ് 1996 ല്‍ ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിക്കുന്നത്. അന്ന് പതിനെട്ട് വയസ് മാത്രമാണ് ക്രിസ്റ്റയുടെ പ്രായം.
നോക്സ്വില്ലെ ജോബ് കോര്‍പ്‌സ് വൊക്കേഷണല്‍ സെന്ററിലെ സഹപാഠിയായിരുന്ന കൊളീന്‍ സ്ലെമ്മറെ വനപ്രദേശത്തേക്ക് തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി പതിനേഴുകാരനായ കാമുകന്‍ തടാരില്‍ ഷിപ്പിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.
ഇരയുടെ നെഞ്ചില്‍ നക്ഷത്രചിഹ്നം വരച്ചു വെക്കുകയും കൊലപാതകത്തിന്റെ ഓര്‍മയ്ക്കായി തലയോട്ടിയുടെ ഒരു ഭാഗം കൈവശം വെക്കുകയും ചെയ്ത സംഭവം അക്കാലത്ത് രാജ്യമെമ്പാടും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ബുധനാഴ്ച രാത്രി പ്രാദേശിക സമയം രാത്രി എട്ടിന് നാഷ്വില്ലിലെ റിവര്‍ബെന്‍ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്‍സ്റ്റിറ്റിയൂഷനില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന പൈക്കിന്റെ അപേക്ഷ ചൊവ്വാഴ്ച യുഎസ് സുപ്രിം കോടതി നിരസിച്ചിരുന്നു.
താന്‍ പതിനെട്ട് വയസുള്ള മാനസികരോഗിയായിരുന്നുവെന്നും സംഭവത്തിന്റെ ഗൗരവം മനസിലാക്കാന്‍ പോലും വര്‍ഷങ്ങളെടുത്തുവെന്നും ക്രിസ്റ്റ പറഞ്ഞിരുന്നു. ടെന്നസി സംസ്ഥാനത്തിന്റെ 200 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ആദ്യമായി ഒരു സ്ത്രീയെ വധ ശിക്ഷക്ക് വിധേയമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.