മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം; കലാപത്തിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ  ആക്രമണം; കലാപത്തിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ പ്രതിഷേധം. മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും ഡിവൈഎഫ്‌ഐയുടെ ആക്രമണങ്ങളുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്തായിരുന്നു ആദ്യ ആക്രമണം.

ആക്രമണത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഫ്‌ളാഗ് പോളിനും റെയിന്‍ ഗാര്‍ഡിനും കേടുപാടുണ്ടായെന്ന് മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേല്‍ ആഞ്ഞടിച്ചെന്നാണ് ആരോപണം.

കാസര്‍ഗോഡേയ്ക്കുള്ള യാത്രക്കിടെ പയ്യന്നൂരില്‍ വെച്ചും സമാനമായ രീതിയില്‍ മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. പയ്യന്നൂര്‍ കഴിഞ്ഞതിന് പിന്നാലെ വീണ്ടും വാഹനത്തിന് നേരേ പ്രതിഷേധമുണ്ടായി.

അഞ്ചിടത്ത് വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്ന് മന്ത്രി ജനീഷ് പറഞ്ഞു. ജനീഷുമായി മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫോണില്‍ സംസാരിച്ചു.

സംഭവത്തില്‍ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബിജെപിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്.

ബിജെപിക്കെതിരെ കോണ്‍ഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ സമരം നടത്തുമ്പോള്‍ സിപിഎമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണ്?

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. കരുതിക്കൂട്ടിയുള്ള നീക്കമാണ് സിപിഎം നടത്തിയത്. എസ്എഫ്‌ഐക്കാര്‍ മനപൂര്‍വം പ്രകോപനം സൃഷ്ടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിയര്‍ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു.

ഏതാനും ദിവസങ്ങളായി യുവമോര്‍ച്ചയും ബിജെപിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുത്ത് എസ്എഫ്‌ഐയും സിപിഎമ്മും കാട്ടിയത്. സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.

ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ല. നാട്ടില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടിവരും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.