കൈലാസ്സം മനസ്സിൽ കവടി നിരത്തി..!
പെടാ-പാടു-പെട്ടു, വലതുകരത്താൽ
ആവാഹിച്ചെടുത്തു..; പിന്നെ നെഞ്ചോടു
ചേർത്തു പിടിച്ചു.! ഇടതു കൈവിരലുക-
ളിൽ, ഗൃഹനിലകൾ തിട്ടപ്പെടുത്തുന്നു..!
'മംഗല്യത്തിനു മുഹൂർത്തം കുറിയ്കാൻ
പറ്റിയ സമയം..; പക്ഷേ..ചേച്ചിയുടെ
'ആദ്യബലിദാനം' കഴിഞ്ഞേ താലിയും
പുടവയും കൈമാറാവൂ..!'
'സർവ്വോപരി.., വിവാഹശേഷം.., വധൂ-
ഗൃഹം, വരന്റെ പ്രാഥമിക
സ്ഥിരനിവാസം ആയിരിക്കണം.....'
'ജോതിഷത്തിൽ അറിവുള്ളയാളാണു
എന്റെ രുഗ്മിണിയേച്ചി.!'
കീഴുവഴക്കവും, ജോതിഷശാസ്ത്രവും
തെറ്റിച്ചുകൂടാ.!'
'നാളെ, മഹാധേവനൊരു തീട്ടൂരം, നാണു-
പിള്ള വശം കൊടുത്തുവിടാം..'
'അപ്പോൾ എങ്ങനെയാ നാണുവേ..?'
'കാഞ്ഞിരമുറ്റത്തേ, കുട്ടിയേച്ചി ഒരു
കാര്യം പറഞ്ഞാൽ., പറഞ്ഞപോലാണേ..'
പ്രഭാതഭക്ഷണം കഴിഞ്ഞയുടൻ, നാണു
ഇലന്തൂർ ലക്ഷ്യമാക്കി യാത്രയായി..!
കടവുതോണിയിൽ ചെറുകോലെത്തി.
പിന്നെ കോഴഞ്ചേരി ലക്ഷ്യമാക്കി നടന്നു.
വഴിയോരത്തുള്ള പെട്ടിക്കടക്കാർ..,
നാണുപിള്ളയുമായി കുശലം പറയാതി-
രിക്കുവാൻ ശ്രമിച്ചു...
സ്കൂൾ കുട്ടികൾ, നാണുപിള്ളയുടെ,
കാലൻകുടയുടെ മൂടൊത്ത, മൂർദ്ധന്യാ-
വിലിരുന്നാടി ഉലയുന്ന നേന്ത്രക്കുലയെ
നോക്കി കൂവി വിളിച്ചു തിരക്കി...
"പാളയങ്കോടനുണ്ടോ പിള്ളേച്ചാ…
ഒരു പടല പഴുത്തതെടുക്കാൻ.?"
അതൊരു പെരുമാറ്റചട്ടത്തിന്റെ..രഹസ്യ
സന്ദേശം ആയിരുന്നു.! തേടുന്ന വള്ളി
കാലിൽ ചുറ്റുമെന്നു നാണു ഉറപ്പിച്ചു..!!
നെടുവേലിമുക്കു ലക്ഷ്യമാക്കി
പോകുന്ന നാണു മുരണ്ടു..
'യാത്രക്കാരനു വിശ്രമിക്കുവാൻ, പഞ്ചാ-
യത്തുകൾ ബഞ്ചുകൾ സ്ഥാപിക്കണം..'
'പിള്ളേച്ചോ.., അന്തർഗതം കൊള്ളാം..;
സിമന്റും, കമ്പിയും,മണലും ആരു തരും?'
കവലയിലെ മുറുക്കാൻകടയിൽ,
നാണു പരമ രഹസ്യമായി ആരാഞ്ഞു...
'ലേശം..., 'കാലിപ്പുകയില' കിട്ടുമോ...?'
'അങ്ങോട്ടിരുന്നാട്ടെ; ഉടനെത്തിക്കാം..!'
നാണു.., തലച്ചുമടു ഇറക്കിവെച്ചു.!
കടയുടെ ഉള്ളിൽ, കുപ്പായത്തിനു
ബട്ടൺ പിടിപ്പിക്കുകയായിരുന്ന കുട്ടന്റെ
കാതിൽ, തുന്നൽക്കാരൻ ശശാങ്കൻ
എന്തോ ഉരുവിട്ടു.! സർവ്വം നിശബ്ദം..!
പായുന്ന കുഴിമുയലിനേപ്പോലെ, ഓരമാ-
യിരുന്ന സൈക്കിളിൽ കുട്ടൻ കയറി..!
ഇലന്തൂരെ പൊതുകമ്പോളം ലക്ഷ്യമിട്ടു,
റാലിപ്പുറത്തേറി, 'ബട്ടൺകുട്ടൻ' പാഞ്ഞു.
'ദേ.., ഇപ്പോൾ കാലിപ്പുകയില എത്തും..'
കാലതാമസമില്ലാതെ, പുകയിലയെത്തി.!
'കാഞ്ഞിരമുറ്റം തറവാടുവരെ, കാരണ-
വന്മാരോടൊത്തു വരണമെന്നു, കുട്ടിയ-
മ്മയും കൂട്ടരും താൽപ്പര്യപ്പെട്ടു..!'
'തടിയൂരങ്ങാടിയിൽ, നാളെ പോകണം;
ഞായറാഴ്ച ഉച്ചയോടെ കഞ്ഞിരമുറ്റം..'
'പിന്നേ, മീൻ പൊരിച്ചതു മറക്കണ്ടാ..'
'ഓ...പറഞ്ഞേക്കാമേ..!'
ചെറുകോൽപ്പുഴപാലം താണ്ടി, നാണു-
പിള്ള അവശനായി വീട്ടിലെത്തി.
മാസത്തിന്റെ രണ്ടാം ശനിയാഴ്ച....!
തലേന്നാളത്തെ ശാന്തതയുടെ, ആനന്ദ-
തേരിലേറി, ഞായറാഴ്ച വന്നെത്തി..!
അച്ചുതൻ, പതിവിൻപടി ഉദിച്ചുയർന്നു..!
കാഞ്ഞിരമുറ്റത്തു ആകാംക്ഷയേറി..!
ഓരമായി മാധവൻ വായനയിൽ മുഴുകി.
സ്വാമിജിയുടെ മകൾ ബാല.., ഇരട്ടകളെ ചട്ടം
പഠിപ്പിക്കാൻ അദ്ധ്വാനിക്കുന്നു.!
എല്ലാവരുടേയും കണ്ണുകൾ, പടിപ്പുര-
വാതിൽക്കൽ..ഉളുക്കി നിന്നു.!
'അമ്മാവനെന്നതാ കൈവിരലുകളിൽ,
കൂട്ടുകേം, ഗുണിക്കുേകേം ചെയ്യുന്നേ..?
ഒരു പാഴുചോദ്യം കുട്ടിയമ്മ തൊടുത്തു.!
'ആരൊക്കെയാണാവോ വരുന്നത്..?'
'അമ്മാവാ, നമ്മുടെ ചിറ്റമ്മേടെ മകൾ
അമ്പിളിക്കുട്ടീടെ ഇഷ്ടക്കാരൻ ഒരു
മഹാദേവനുണ്ട്. അയാൾ, കാരണവ-
ന്മാരേംകൂട്ടി പെണ്ണുചോദിക്കാൻ ഉച്ച-
യോടെ ഇങ്ങെത്തും.!
കാലത്തുള്ള കട്ടൻകാപ്പി, മലയോരത്തേ
മേഘങ്ങളിൽ ഒളിച്ചിരുന്നു, സ്വാമിജിയെ
കൊഞ്ജനം കുത്തികാണിക്കുന്നു.
'ഉച്ചയൂണിനു അമ്മാവനും, അമ്മായീം
ഇവിടൊക്കെതന്നേ കാണണേ...?'
'ചുമ്മാ പൊന്മല കയറാൻ പോകല്ലേ...?'
കാഞ്ഞിരമുറ്റത്തെ കുശിനി ഉണർന്നു..!
'വറചട്ടി അടുപ്പേൽ കയറ്റോ....'
'ആ മഹാദേവൻ മീൻകൊതിയനാന്നാ
സഖാവു പറഞ്ഞു കേട്ടിരിക്കുന്നത്..'
'വീശുവല എവിടെ..?'
'എടാ നാണൂ, പോയിട്ടോടിയോടി വാടാ'
മീൻ കോരാൻ നാണു പായുന്നു..!
------------------------------ ( തു ട രും )----------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.