പാരിസ്: ഫ്രാന്‍സില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം അക്രമാസക്തമായതോടെ നാനൂറിലേറെ സ്‌കൂളുകള്‍ ഇന്ന് അടച്ചിട്ടു. അധ്യാപകരുടെ ക്ഷാമം, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഫ്രാന്‍സില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുന്നത്.
തലസ്ഥാന നഗരമായ പാരീസില്‍ കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തൊട്ടടുത്ത ബെല്‍ജിയത്തിലും വിദ്യാര്‍ഥികള്‍ സമര രംഗത്തിറങ്ങി.
പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി സ്‌കൂളുകളുടെ പ്രവേശന കവാടങ്ങള്‍ ഉപരോധിച്ച വിദ്യാര്‍ഥികള്‍ രണ്ടിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് തീയിട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് നടപടികള്‍ക്കിടെയും സംഘര്‍ഷങ്ങളുമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റതായും നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
പ്രതിഷേധങ്ങള്‍ ആരംഭിച്ചതിന് ശേഷം ഏകദേശം 2,000 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് നീതിന്യായ മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ അറിയിച്ചു. പ്രതിഷേധങ്ങളില്‍ അക്രമം നടത്തുന്നവര്‍ യഥാര്‍ഥ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
അതേസമയം തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരാണ് പ്രതിഷേധം ആരംഭിച്ചതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന്റെ ഓഫീസ് ആരോപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിദ്യാര്‍ഥി നേതാക്കള്‍ ഇത് നിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.