ദുബായ്: ഗാസയ്ക്ക് വേണ്ടി പ്രതികാരം ചെയ്യാനാണ് ഫ്‌ളൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് ഒമാനി സഹ പൈലറ്റ് ഹമാം അല്‍ ഹമ്മാമിയുടെ വെളിപ്പെടുത്തല്‍. രക്തസാക്ഷിയായി മരിക്കാനായിരുന്നു തന്റെ ആഗ്രഹമെന്ന് ചോദ്യം ചെയ്യലില്‍ ഹമ്മാമി പറഞ്ഞതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ആദ്യം ടെല്‍ ആവീവിലേയ്ക്കുള്ള ഒരു വിമാനം ഹൈജാക്ക് ചെയ്ത് തകര്‍ക്കാന്‍ ഹമ്മാമി പദ്ധതിയിട്ടിരുന്നതായും എന്നാല്‍ അവസാന നിമിഷം തീരുമാനം ഉപേക്ഷിച്ചെന്നും യുഎഇ അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഇസ്രയേലിനോട് ശത്രുത പുലര്‍ത്തുന്ന നിരവധി രാജ്യങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇയാള്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വിമാനം റാഞ്ചി ഇസ്രയേലിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതി വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ച് കൊന്നശേഷം സംശയത്തിനിട നല്‍കാതെ വിമാനം ബെന്‍ ഗുരിയോനില്‍ ലാന്‍ഡിംഗിന് ആവശ്യപ്പെടാനും ഇവിടെ ആക്രമിക്കാനുമായിരുന്നു ശ്രമം. അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത മാതൃകയിലെ ആക്രമണമാണ് ഇയാള്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ സ്മിത് ആക്രമണത്തിനിരയായിട്ടും ശക്തമായി ചെറുത്തു നിന്നതും കോക്പിറ്റില്‍ നിന്ന് അപായ സിഗ്‌നല്‍ നല്‍കുകയും ചെയ്തതോടെ ഹമ്മാമിയുടെ ലക്ഷ്യം പാളി. ഇതോടെ ക്യാബിന്‍ ക്രൂവും യാത്രക്കാരും സംഭവത്തില്‍ ഇടപെടുകയും ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
അതേസമയം സംഭവത്തില്‍ ഹമാം അല്‍ ഹമ്മാമി ഒറ്റയ്ക്കാണോ അതോ മറ്റാരുടെയെങ്കിലും സഹായമോ നിര്‍ദേശമോ ലഭിച്ചിട്ടുണ്ടോയെന്നും യുഎഇ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
ഇയാളുടെ മൊബൈല്‍ ഫോണ്‍, വിദേശ യാത്രകള്‍, ബന്ധങ്ങള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. വിമാനത്തിലെ മറ്റു ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടായിരുന്നുവെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.