ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം: എംപിമാര്‍ ജന്തര്‍ മന്ദിറിലേക്ക്; കനത്ത പൊലീസ് വിന്യാസം

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി  ഇന്ത്യാ സഖ്യം: എംപിമാര്‍ ജന്തര്‍ മന്ദിറിലേക്ക്; കനത്ത പൊലീസ് വിന്യാസം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി   ഇന്ത്യാ  സഖ്യം പ്രതിഷേധം ശക്തമാക്കുന്നു. പ്രതിപക്ഷ എംപിമാര്‍ ജന്തര്‍ മന്ദിറിലേക്ക് നീങ്ങുകയാണ്.

ഡല്‍ഹി കൊണാട്ട് പ്ലേസിലെ സാഗര്‍ രത്ന ഹോട്ടലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ എംപിമാരുടെ ഉച്ചഭക്ഷണ യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെ എംപിമാര്‍ വിവിധ സംഘങ്ങളായി പ്രതിഷേധത്തിനൊരുങ്ങുകയാണ്.

അതേസമയം പ്രതിഷേധ പ്രകടനം നടത്തിയാല്‍ എംപിമാരെ കസ്റ്റഡിയിലെടുക്കാനാണ് ഡല്‍ഹി പൊലീസിന്റെ നീക്കം. വഴികളെല്ലാം അടച്ച് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. കൂടുതല്‍ സേനാംഗങ്ങളെ കൊണാട്ട് പ്ലേസിലെത്തിച്ചിട്ടുണ്ട്. വന്‍തോതില്‍ പ്രവര്‍ത്തകരും ഹോട്ടലിന് മുന്നില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാന്‍ പ്രതിപക്ഷം സമയം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ ഇന്ത്യ സഖ്യ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.