യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ട്രെയിനില്‍ ഉറക്കെ പാട്ട് വെച്ചാല്‍ പോക്കറ്റ് കാലിയാകും: 1000 രൂപ പിഴയും തടവുമായി ദക്ഷിണ റെയില്‍വേ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ട്രെയിനില്‍ ഉറക്കെ പാട്ട് വെച്ചാല്‍ പോക്കറ്റ് കാലിയാകും: 1000 രൂപ പിഴയും തടവുമായി ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ സ്വകാര്യതയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്ന രീതിയില്‍ ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ പുതിയ വിജ്ഞാപനം പുറത്തിറക്കി.

ഇയര്‍ഫോണുകള്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണുകള്‍ സ്പീക്കര്‍ മോഡില്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരെയാണ് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നത്. സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് 1000 രൂപ പിഴയും റെയില്‍വേ വളപ്പില്‍ നിന്നുള്ള പുറത്താക്കലുമാണ് ആദ്യഘട്ട ശിക്ഷയായി ലഭിക്കുക.

ജന്‍ വിശ്വാസ് ആക്ട് പ്രകാരം ഭേദഗതി ചെയ്ത റെയില്‍വേ ആക്ട് സെക്ഷന്‍ 145 (2-എ) അനുസരിച്ചാണ് പുതിയ ഉത്തരവ് നടപ്പിലാക്കുന്നത്. ട്രെയിനുകള്‍ക്കുള്ളില്‍ മാത്രമല്ല, റെയില്‍വേ പ്ലാറ്റ്ഫോമുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഈ നിയമം കര്‍ശനമായി ബാധകമായിരിക്കും.

റെയില്‍വേ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് ലഭിച്ചിട്ടും നിയമലംഘനം തുടരുന്ന പക്ഷം ആറ് മാസം വരെ തടവോ 5,000 രൂപ വരെ പിഴയോ ഈടാക്കുന്ന തരത്തിലുള്ള കടുത്ത നിയമനടപടികളിലേക്ക് അധികൃതര്‍ കടക്കും. യാത്രക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുകയും ചെയ്യണമെന്ന് ഇന്ത്യന്‍ റെയില്‍വേ അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.