സീറ്റ് മാറാന്‍ വിസമ്മതിച്ചു; 10 മണിക്കൂര്‍ വിമാനയാത്രയില്‍ പൊട്ടിക്കരഞ്ഞ് യുവതി

സീറ്റ് മാറാന്‍ വിസമ്മതിച്ചു; 10 മണിക്കൂര്‍ വിമാനയാത്രയില്‍ പൊട്ടിക്കരഞ്ഞ് യുവതി

വാഷിങ്ടണ്‍: ഇസ്താംബൂളില്‍ നിന്ന് വാഷിങ്ടണ്‍ ഡി.സിയിലേക്കുള്ള ദീര്‍ഘദൂര വിമാനയാത്രയ്ക്കിടെ താന്‍ തിരഞ്ഞെടുത്ത ഇടനാഴി സീറ്റ് മാറി ല്‍കാന്‍ വിസമ്മതിച്ച അമേരിക്കന്‍ ട്രാവല്‍ ബ്ലോഗര്‍ ടോമിക്കോ ഹാര്‍വിയോട് സഹയാത്രിക മണിക്കൂറുകളോളം പൊട്ടിക്കരഞ്ഞ അനുഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. രണ്ട് വരികള്‍ക്ക് മുന്നിലിരിക്കുന്ന ഭര്‍ത്താവിനടുത്ത് ഇരിക്കാന്‍ സീറ്റ് മാറിത്തരുമോ എന്ന് ചോദിച്ചപ്പോള്‍ ടോമിക്കോ അത് നിരസിക്കുകയായിരുന്നു. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് കസാഖ്സ്ഥാനില്‍ നിന്ന് മടങ്ങുകയായിരുന്നു ടോമിക്കോ. അിനാല്‍ ഈ സീറ്റ് മാറ്റം അവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടേറിയതായിരുന്നു.

തുടര്‍ച്ചയായ കരച്ചില്‍ സഹിക്കവയ്യാതെ വിമാനത്തില്‍ വച്ച് ആരെങ്കിലും മരിച്ചോ എന്ന് ടോമിക്കോ ആശങ്കയോടെ അന്വേഷിച്ചപ്പോഴാണ്, ഭര്‍ത്താവിന്റെ തോളില്‍ തലവച്ച് ഉറങ്ങാന്‍ സാധിക്കാത്തതിനാലാണ് താന്‍ കരയുന്നതെന്ന് ആ സ്ത്രീ മറുപടി നല്‍കിയത്. എന്നാല്‍ രണ്ട് വരികള്‍ക്ക് മുന്നില്‍ മിഡില്‍ സീറ്റിലിരുന്ന ഭര്‍ത്താവ് ഹെഡ്ഫോണ്‍ ധരിച്ച് യാത്രയിലുടനീളം സുഖമായി ഉറങ്ങുകയായിരുന്നുവെന്ന് ടോമിക്കോയുടെ വിവരണം വ്യക്തമാക്കുന്നു.

വിമാനം ഇറങ്ങിയ ശേഷം ഭര്‍ത്താവിനടുത്ത് ഇരിക്കാതെ തന്നെ 10 മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ അഭിനന്ദനങ്ങള്‍ എന്ന് താന്‍ ആ സ്ത്രീയോട് പരിഹാസരൂപേണ പറഞ്ഞതായും അവര്‍ വെളിപ്പെടുത്തി.

ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴി വച്ചിരിരിക്കുന്നത്. ടോമിക്കോയുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് ഇതിനകം രംഗത്തെത്തിയിട്ടുള്ളത്. ഒരുമിച്ച് യാത്ര ചെയ്യാന്‍ മുന്‍കൂട്ടി പണം നല്‍കി അടുത്തടുത്ത സീറ്റുകള്‍ ബുക്ക് ചെയ്യുകയാണ് വേണ്ടതെന്നും അല്ലാതെ പണം കൊടുത്ത് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കുന്ന അപരിചിതരായ യാത്രികരെ ബുദ്ധിമുട്ടിക്കുകയല്ല ചെയ്യേണ്ടതെന്നും ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.