വത്തിക്കാന്‍ സിറ്റി: ചെറിയ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തുകൊണ്ടുള്ള ശസ്ത്രക്രിയയ്ക്കു ശേഷം, ഇനി മാര്‍പാപ്പയ്ക്ക് കൂടുതല്‍ ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ക്യാന്‍സര്‍ പരിശോധനകള്‍ക്കു ശേഷം കൂടുതല്‍ ചികിത്സകള്‍ ആവശ്യമില്ലെന്ന് സ്ഥിരീകരിച്ചതായി ഡോ. ലൂയിജി കാര്‍ബോണും പ്രൊഫസര്‍ സ്റ്റെഫാനോ മാര്‍ഗരിത്തോറയും ചേര്‍ന്ന് ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
''പരിശുദ്ധ പിതാവിന്റെ ശസ്ത്രക്രിയയ്ക്കിടയില്‍ നീക്കം ചെയ്ത ടിഷ്യുവിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. മുഴ ശ്വാസകോശത്തിലെ അഡെനോകാര്‍സിനോമ ആണെന്നും രോഗം വ്യാപിച്ചിട്ടില്ലെന്നും പരിശോധനാ ഫലങ്ങള്‍ സ്ഥിരീകരിക്കുന്നു.
തുടര്‍ന്ന് നടത്തിയ കാന്‍സര്‍ പരിശോധനയില്‍ കൂടുതല്‍ ചികിത്സകള്‍ ആവശ്യമില്ലെന്ന് വ്യക്തമായിട്ടുണ്ട്'- വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.