റാഞ്ചി: ജാർഖണ്ഡിലെ കുന്തി ജില്ലയിൽ സ്കൂൾ പ്രിൻസിപ്പാളായ ഫാദർ ബെനഡിക് ബാർലയ്ക്ക് നേരെ മുഖംമൂടി ധരിച്ച അക്രമികളുടെ ക്രൂരമായ ആക്രമണം. ചൊവ്വാഴ്ച രാത്രി സ്കൂൾ ഓഫീസിൽ വെച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വൈദികൻ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുന്തി ആർ.സി. മിഡിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജും സെന്റ് മൈക്കൾസ് കത്തീഡറിലെ സഹവികാരിയുമാണ് അദേഹം.
ചൊവ്വാഴ്ച രാത്രി സ്കൂൾ അടച്ചിട്ടിരുന്ന സമയത്തായിരുന്നു ആക്രമണം. വൈദികനൊപ്പമുണ്ടായിരുന്ന സഹായി സംസ്കാര ചടങ്ങിന് പോയ തക്കം നോക്കിയാണ് അക്രമികൾ എത്തിയത്. ഓഫീസിലുണ്ടായിരുന്ന പണവും കവർന്നാണ് അക്രമികൾ കടന്നുകളഞ്ഞത്.
രാത്രി മുഴുവൻ ബോധരഹിതനായി കിടന്ന വൈദികനെ ബുധനാഴ്ച രാവിലെയാണ് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ആദിവാസി ക്രൈസ്തവ സംഘടനകളുടെയും വിവിധ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധങ്ങൾ നടന്നു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് അന്ത്യശാസനവും നൽകിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.