അമേരിക്കയും ഉക്രെയ്‌നുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ റഷ്യ; കൂടിക്കാഴ്ച അടുത്ത മാസം അബുദാബിയില്‍

അമേരിക്കയും  ഉക്രെയ്‌നുമായി  സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ റഷ്യ; കൂടിക്കാഴ്ച അടുത്ത മാസം അബുദാബിയില്‍

മോസ്‌കോ: ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയും ഉക്രെയ്‌നുമായി ത്രികക്ഷി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സന്നദ്ധത അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അടുത്ത മാസം പകുതിയോടെ യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ വച്ച് ചര്‍ച്ചകള്‍ നടക്കുമെന്ന് ക്രെംലിന്‍ അറിയിച്ചു.

അമേരിക്കന്‍ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്. നോര്‍വേയിലെ ഓസ്ലോയില്‍ ഉക്രെയ്ന്‍, യൂറോപ്യന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വിറ്റ്‌കോഫ് പുടിനെ ധരിപ്പിച്ചതായി ക്രെംലിന്‍ വക്താവ് യൂറി ഉഷാക്കോവ് പറഞ്ഞു.

അമേരിക്കയുടെ മധ്യസ്ഥതയില്‍ ഫെബ്രുവരിയിലായിരുന്നു അവസാനമായി സമാധാന ചര്‍ച്ച നടന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്കുമേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്നതിനൊപ്പം പ്രോത്സാഹനങ്ങളും നല്‍കുന്നതാണ് ട്രംപിന്റെ സമീപനം.

അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കുന്നതില്‍ റഷ്യയ്ക്ക് വലിയ താല്‍പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യയില്‍ തടവിലായിരുന്ന വിരമിച്ച അമേരിക്കന്‍ അധ്യാപകന്‍ സ്റ്റീഫന്‍ ഹബ്ബാര്‍ഡിന്റെ മോചനവും കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള സൗഹൃദ സൂചനയായി വിലയിരുത്തപ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.