ഫ്രാന്‍സില്‍ പ്രക്ഷോഭം കടുക്കുന്നു; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യെല്ലോ വെസ്റ്റ് മൂവ്മെന്റും: ശനിയാഴ്ച പാരീസില്‍ കൂറ്റന്‍ റാലി

ഫ്രാന്‍സില്‍ പ്രക്ഷോഭം കടുക്കുന്നു; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യെല്ലോ വെസ്റ്റ് മൂവ്മെന്റും: ശനിയാഴ്ച പാരീസില്‍ കൂറ്റന്‍ റാലി

എട്ട് വര്‍ഷം മുമ്പ് ഇന്ധനത്തിനുള്‍പ്പെടെ വിലക്കയറ്റമുണ്ടായപ്പോള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി അധികൃതരെ വിറപ്പിച്ചവരാണ് യെല്ലോ വെസ്റ്റ് മൂവ്മെന്റ് പ്രവര്‍ത്തകര്‍.

പാരീസ്: ഫ്രാന്‍സില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനൊപ്പം യെല്ലോ വെസ്റ്റ് മൂവ്മെന്റും അണിചേരുന്നു. ശനിയാഴ്ച പാരീസ് നഗരത്തില്‍ കൂറ്റന്‍ റാലി നടത്തുമെന്നാണ് പ്രഖ്യാപനം. അന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനങ്ങളുമുണ്ടാകും.

കഴിഞ്ഞ ശനിയാഴ്ച നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ ആഘാതം മാറും മുമ്പാണ് പാരീസ് വീണ്ടുമൊരു പ്രതിഷേധത്തിന് വേദിയാകുന്നത്. എട്ട് വര്‍ഷം മുമ്പ് ഇന്ധനത്തിനുള്‍പ്പെടെ വിലക്കയറ്റമുണ്ടായപ്പോള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി അധികൃതരെ വിറപ്പിച്ചവരാണ് യെല്ലോ വെസ്റ്റ് മൂവ്മെന്റ് പ്രവര്‍ത്തകര്‍.

പാരീസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തി പ്രക്ഷോഭക്കാരെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 18 വയസിന് താഴെയുള്ളവര്‍ രക്ഷിതാക്കളില്ലാതെ ഒറ്റയ്ക്ക് തെരുവിലിറങ്ങുന്നതിനും വിലക്കുണ്ട്. പാരീസ്, മാഴ്സെ, ലിയോ തുടങ്ങിയ നഗരങ്ങളില്‍ കടകള്‍ നശിപ്പിച്ചും കൊള്ളയടിച്ചും പ്രക്ഷോഭകര്‍ അക്രമം നടത്തിയിരുന്നു.

ശനിയാഴ്ച നടത്തുന്ന റാലികള്‍ക്ക് മുന്നോടിയായി വന്‍ സുരക്ഷാ സന്നാഹം ഒരുക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റിന്‍ ലുകോനു പറഞ്ഞു. ലിമോഷ് നഗരത്തിലെ ടൗണ്‍ഹാള്‍ നശിപ്പിച്ച തീവയ്പ്പിന് തുടക്കമിട്ടയാളെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ, ഫ്രാന്‍സിലെ പ്രമുഖ യൂണിയനുകള്‍ നവംബര്‍ അഞ്ചിന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. യൂണിയന്‍ നേതാക്കള്‍ ഇന്നലെ ഫ്രഞ്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യാര്‍ത്ഥി നേതാക്കളെയും ചര്‍ച്ചയ്ക്ക് വിളിക്കുമെന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.