'പി.എസ്.സി ചെയര്‍മാനെയും മുഴുവന്‍ അംഗങ്ങളെയും പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ: അസാധാരണ നീക്കം

'പി.എസ്.സി ചെയര്‍മാനെയും മുഴുവന്‍ അംഗങ്ങളെയും പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ  ശുപാര്‍ശ: അസാധാരണ നീക്കം

തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാന്‍ ഡോ. എം.ആര്‍ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി കേരള മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പു തന്നെ അദ്ദേഹം ശുപാര്‍ശ നല്‍കിയെന്നാണ് വിവരം.

ഗുരുതരമായ കണ്ടെത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ പി.എസ്.സി ചെയര്‍മാനെയും മുഴുവന്‍ അംഗങ്ങളെയും പുറത്താക്കണമെന്നാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്.

ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കിലും അവരെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള പൂര്‍ണ അധികാരം രാഷ്ട്രപതിക്ക് മാത്രമാണുള്ളത്. ഗവര്‍ണറുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഭവന്‍ സര്‍ക്കാരിനോട് നിര്‍ദേശം തേടും. സര്‍ക്കാരിന്റെ തീരുമാനം ഇതില്‍ നിര്‍ണായകമാകും.

ആസൂത്രണ ബോര്‍ഡ് നിയമനത്തട്ടിപ്പില്‍ പി.എസ്.സിയുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ തന്നെ ക്രമക്കേട് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്. ഇതിനിടെ മറ്റ് 12 ലേറെ തസ്തികകളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതികള്‍ ലോക്ഭവന് ലഭിച്ചിരുന്നു. ഇതില്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഒരുങ്ങുമ്പോഴാണ് ഗവര്‍ണറുടെ അസാധാരണ നീക്കം.

ആസൂത്രണ ബോര്‍ഡ് നിയമനത്തട്ടിപ്പില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെയും മന്ദഗതിയെയും ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗുരുതരമായ ഒരു കേസ് വരുമ്പോള്‍ സര്‍ക്കാരും പ്രതികളും 'ഭായ് ഭായ്' കളിച്ചാല്‍ ജനങ്ങള്‍ക്ക് സംശയം തോന്നുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.