തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്, നിപ്പ രോഗികള്‍ക്ക് 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കാലാവധി കഴിഞ്ഞ റെംഡെസിവിര്‍ മരുന്ന് വിതരണം ചെയ്തതായി സംശയം.
നിയമസഭയില്‍ മാത്യു കുഴല്നാടന് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കവെയാണ് ആരോഗ്യമന്ത്രി കെ. മുരളീധരന് ഇത് സംബന്ധിച്ച സംശയങ്ങള്‍ പങ്കുവെച്ചത്. വിഷയത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ പരിശോധന നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ മരുന്ന് നല്കിയതിനാലാണോ മരണങ്ങള് സംഭവിച്ചതെന്ന് പരിശോധിക്കുന്നതിന് ഇന്‍ഫക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിശദമായി അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി രോഗികളുടെ ചികിത്സയ്ക്കും ജീവന് രക്ഷാ ആവശ്യങ്ങള്‍ക്കുമായുള്ള റെംഡെസിവിര്‍ മരുന്ന് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേഷന് മുഖേന മാത്രമേ ആരോഗ്യ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തിരുന്നുള്ളൂ.
സംശയത്തിന്റെ പശ്ചാത്തലത്തില്‍, മൂന്ന് വര്‍ഷത്തെ കാലയളവില്‍ റെംഡെസിവിര്‍ മരുന്ന് നല്കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ ശേഖരിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആറ് നിപ്പ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.