തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് കാര്യമായ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. കെഎസ്ഇബി ചെയര്മാന് സ്ഥാനത്തു നിന്ന് എം.ജി രാജമാണിക്യത്തെ മാറ്റി എന്‍. പ്രശാന്തിനെ നിയമിച്ചു. തദ്ദേശവകുപ്പിന്റെ ചുമതലയിലേക്കാണ് രാജമാണിക്യത്തെ മാറ്റിയത്.
കെ.ആര് ജ്യോതിലാല്‍ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. ആഭ്യന്തര സെക്രട്ടറിയായിരുന്ന മിന്‍ഹാജ് ആലത്തെ ധനകാര്യ വകുപ്പിലേക്ക് മാറ്റി. ആരോഗ്യ വകുപ്പില്‍ നിന്നും ഷര്‍മിള മേരി ജോസഫിനെ മാറ്റി പകരം ചുമതല മുഹമ്മദ് അനീഷിനാണ്. ഗതാഗത വകുപ്പിന്റെ ചുമതലയാണ് ആണ് ഷര്‍മിള മേരി ജോസഫിന് നല്‍കിയത്.
കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് മടങ്ങിയെത്തിയ ഡോ. എം ബീന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി അനുപമയെ ധനകാര്യ വകുപ്പ് സെക്രട്ടറിയായും, ടി.വി സുഭാഷിനെ കെ.എം.എസ്.സി.എല്‍ എംഡിയായും നിയമിച്ചു.
പുനീത് കുമാറാണ് ഊര്‍ജ വകുപ്പിന്റെ പുതിയ അഡീഷണല്‍ സെക്രട്ടറി. അനുകുമാരിയെ ടൂറിസം ഡയറക്ടറായി നിയമിച്ചു. ജാഫര്‍ മാലിക്കിന് ജിഎസ്ടി കമ്മീഷണറുടെ ചുമതല നല്കി. മുന്‍ ജിഎസ്ടി കമ്മീഷണര്‍ പി.ബി നൂഹിനെ തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാക്കി.
സിയാല്‍ എം.ഡി എസ്. സുഹാസിന് ഐ.ടി സ്പെഷ്യല്‍ സെക്രട്ടറി ചുമതലയും അഫ്സാന പര്‍വീണിനെ മില്‍മ എം ഡിയായും നിയമിച്ചു. പ്രധാന വകുപ്പുകളിലുള്‍പ്പെടെ മാറ്റം വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.